Driver Escaped | 'എടിഎമില്‍ നിറയ്ക്കാനെത്തിയ ഒന്നരക്കോടി പണവുമായി വാന്‍ ഡ്രൈവര്‍ മുങ്ങി!'; ഒപ്പമുണ്ടായിരുന്ന ജീവനക്കാരെ വിശദമായി ചോദ്യം ചെയ്തിട്ടും പ്രതിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്ന് പൊലീസ്
Apr 12, 2023, 15:38 IST
പട്ന: (www.kvartha.com) പണവുമായെത്തിയ വാനിലെത്തിയ ജീവനക്കാര്‍ എ ടി എമില്‍ പണം നിറയ്ക്കുന്ന സമയത്ത് ഒന്നര കോടി രൂപയുമായി വാന്‍ ഡ്രൈവര്‍ മുങ്ങിയതായി പരാതി. ബിഹാര്‍ തലസ്ഥാനമായ പട്നയ്ക്കടുത്തുള്ള ആലംഗഞ്ജിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവര്‍ സൂരജ് കുമാറാണ് ഒന്നരക്കോടി രൂപയുമായി കടന്നുകളഞ്ഞതെന്ന് പൊലീസ് പറഞ്ഞു. സൂരജിനു വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്.
ബിഹാര്‍ പൊലീസ് പറയുന്നത്: ആലംഗഞ്ജിലെ ഡാങ്ക ഇംലിയിലുള്ള ഐസി ഐസി ഐ ബാങ്ക് എ ടി എമില്‍ പണം നിറയ്ക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. എ ടി എമുകളില്‍ പണം നിറയ്ക്കാന്‍ ബാങ്ക് നിയോഗിച്ച സ്വകാര്യ സ്ഥാപനത്തിന്റെ ഡ്രൈവറാണ് വന്‍തുകയുമായി കടന്നു കളഞ്ഞത്. ഒപ്പമുണ്ടായിരുന്ന ജീവനക്കാരെ വിശദമായി ചോദ്യം ചെയ്തിട്ടും പ്രതിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.
എ ടി എമുകളില്‍ സുരക്ഷിതമായി പണം നിറയ്ക്കുന്നതിനായി ബാങ്ക് നിയോഗിച്ച സെക്യുര്‍വെല്‍ ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡ്രൈവറാണ് സൂരജ് കുമാര്‍. നാല് ജീവനക്കാരാണ് ക്യാഷ് വാനില്‍ ഉണ്ടായിരുന്നത്. ജീവനക്കാര്‍ പണം നിറയ്ക്കാന്‍ എ ടി എമിലേക്ക് പോയപ്പോഴാണ്, ഡ്രൈവര്‍ വാനില്‍ അവശേഷിച്ചിരുന്ന ഒന്നര കോടി രൂപയുമായി കടന്നു കളഞ്ഞത്.
ജീവനക്കാര്‍ പണം നിറച്ച് തിരിച്ചു വന്നപ്പോഴാണ് പണമടങ്ങിയ വാഹനം നഷ്ടപ്പെട്ട വിവരം അറിയുന്നത്. അവര്‍ ഉടന്‍ തന്നെ ബാങ്ക് അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് വാനിനുവേണ്ടി പൊലീസ് അന്വേഷണം തുടങ്ങി. അതിനിടെ, ഒരു കിലോമീറ്റര്‍ അകലെ ഈ വാന്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ജി പി എസ് ഉപകരണം ഘടിപ്പിച്ച വാഹനം ട്രാക് ചെയ്യാന്‍ പൊലീസിന് കഴിയുമെന്ന് അറിയാവുന്ന സൂരജ് വാഹനം ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഒന്നര കോടി രൂപ നിറച്ച പെട്ടികള്‍ വാഹനത്തില്‍ കാണാനില്ലെന്ന് ബാങ്ക് അധികൃതര്‍ പൊലീസിനെ അറിയിച്ചു.
കംപനി രേഖകള്‍ പ്രകാരം ജഹനാബാദ് ജില്ലയിലെ ഗോസി ഗ്രാമവാസിയാണ് സൂരജ്. ഇവിടെ പൊലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും ഇങ്ങനെ ഒരാള്‍ ഇവിടെയില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. പ്രതിയെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, National, National-News, Crime-News, ATM, Bank, Employee, Escaped, Top Headlines, Police, Crime, Driver of ATM cash van missing with Rs 1.5 crore in Patna, vehicle recovered
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.