Arrested | ചുരത്തില്‍ ചരക്കുലോറി ക്ലീനര്‍ കൊല്ലപ്പെട്ട കേസില്‍ ഡ്രൈവര്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) നിടുംപൊയില്‍ ചുരത്തില്‍ ചരക്കുലോറി ക്ലീനറെ തലയ്ക്ക് അടിച്ചുകൊലപ്പെടുത്തിയെന്ന കേസില്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ നിശാദ് (29) ആണ് അറസ്റ്റിലായത്. ഇയാള്‍ കണ്ണവം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇയാളെ പേരാവൂര്‍ പൊലീസിന് കൈമാറി അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം പത്തനാപുരം സ്വദേശി സിദ്ദീഖ് (28) ആണ് മരിച്ചത്.
    
Arrested | ചുരത്തില്‍ ചരക്കുലോറി ക്ലീനര്‍ കൊല്ലപ്പെട്ട കേസില്‍ ഡ്രൈവര്‍ അറസ്റ്റില്‍
പ്രതി നിശാദ്

നിടുംപൊയിലിന് സമീപം മാനന്തവാടി ചുരത്തില്‍ ചൊവ്വാഴ്ച പുലര്‍ചെ നാലരയോടെയാണ് സംഭവം. മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ പണത്തെ ചൊല്ലി വാക്കേറ്റം ഉണ്ടാവുകയും സിദ്ദീഖിനെ ജാകി ലിവര്‍ കൊണ്ട് നിശാദ് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
      
Arrested | ചുരത്തില്‍ ചരക്കുലോറി ക്ലീനര്‍ കൊല്ലപ്പെട്ട കേസില്‍ ഡ്രൈവര്‍ അറസ്റ്റില്‍
മരിച്ച സിദ്ദീഖ്

ആന്ധ്രയില്‍ നിന്നും സിമന്റ് കയറ്റി കൂത്തുപറമ്പിലേക്ക് വരികയായിരുന്നു ലോറി. മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Keywords: Kerala News, Malayalam News, Arrested, Peravoor Police, Kannur News, Crime News, Driver arrested in case of killing cleaner.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script