ഡോ. കഫീല്‍ ഖാന്റെ ഉറ്റ ബന്ധു അജ്ഞാതന്റെ വെടിയേറ്റു മരിച്ചു; സംഭവം അയല്‍പക്കത്തെ വീട്ടില്‍ നിന്നും കാരംസ് കളിച്ച് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെ; കൊലയ്ക്ക് പിന്നില്‍ ഭൂമി തര്‍ക്കമെന്ന് പൊലീസ്
Feb 23, 2020, 14:02 IST
ലക്നൗ: (www.kvartha.com 23.02.2020) ഡോ. കഫീല്‍ ഖാന്റെ ഉറ്റ ബന്ധു അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. ഉത്തര്‍പ്രദേശിലലെ ഗോരഖ്പൂരില്‍ ശനിയാഴ്ചയാണ് സംഭവം. അയല്‍പക്കത്തെ വീട്ടില്‍ കാരംസ് കളിച്ച് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് അജ്ഞാതന്‍ വെടിയുതിര്‍ത്തത്. 55 കാരനായ നുസ്രുത്തുള്ളാഹ് വാര്‍സി ആണ് തലയ്ക്ക് പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ വെടിയേറ്റു മരിച്ചത്.
അതേസമയം ഭൂമി തര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഗോരഖ്പൂരിലെ ഭൂവുടമകളിലൊരാളാണ് മരിച്ച നുസ്രുത്തുള്ളാഹ്. പ്രദേശത്ത് ഭൂമിയുടെ മേല്‍ പലരുമായും തര്‍ക്കം നിലനിന്നിരുന്നുവെന്നും പൊലീസ് പറയുന്നു. കൊലപാതകിയെ കണ്ടെത്താന്‍ മൂന്നു സംഘത്തെ നിയോഗിച്ചതായും ഉടന്‍ തന്നെ കുറ്റവാളിയെ പിടികൂടുമെന്നും ഗോരഖ്പൂര്‍ എസ് പി സുനില്‍ ഗുപ്ത പറഞ്ഞു. കഫീല്‍ ഖാന്റെ ഒരു സഹോദരന് 2018 ല്‍ സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ വെടിയേറ്റിരുന്നു.
ഗോരഖ്പൂര്‍ ബി ആര്‍ ഡി ആശുപത്രിയില്‍ കൂട്ട ശിശുമരണം ഉണ്ടായതിന്റെ പേരില്‍ പീഡിയാട്രീഷനായ ഡോ. കഫീല്‍ ഖാനെ സസ്പെന്‍ഡ് ചെയ്യുകയും ഏഴു മാസം ജയിലില്‍ കിടത്തുകയും ചെയ്തിരുന്നു. 2018 ഏപ്രിലിലാണ് കഫീല്‍ ഖാന്‍ ജയിലില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് സിഎഎയ്ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ ഇക്കഴിഞ്ഞ ജനുവരി 29 ന് വീണ്ടും അറസ്റ്റിലായിരുന്നു.
Keywords: Dr Kafeel Khan's Maternal Uncle Shot Dead in Gorakhpur, Property Dispute Suspected, Gun attack, News, Killed, Police, Crime, Criminal Case, Arrested, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.