SWISS-TOWER 24/07/2023

Theft | നാല് വർഷം നീണ്ട മോഷണം: സാഹിത്യകാരൻ എംടിയുടെ വീട്ടിലെ മോഷ്ടാക്കൾ ഒടുവിൽ പിടിയിൽ 

 
domestic help and friend steal from mt vasudevan nairs home
domestic help and friend steal from mt vasudevan nairs home

Representational image generated by Meta AI

ADVERTISEMENT

● ഓരോ ആഭരണങ്ങളായി ഇരുവരും ചേർന്ന് മോഷ്ടിക്കുകയായിരുവെന്ന് പൊലീസ് പറഞ്ഞു.
● വീട്ടിലെ ജോലിക്കാരിയും സുഹൃത്തും അറസ്റ്റിലായി.

കോഴിക്കോട്: (KVARTHA) സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ കോഴിക്കോട് വീട്ടിൽ നാല് വർഷത്തോളം ഓരോ ആഭരണങ്ങളായി കവർന്ന കേസിൽ വീട്ടിലെ ജോലിക്കാരിയും സുഹൃത്തും അറസ്റ്റിലായി. പാചകക്കാരിയായ ശാന്തയും സുഹൃത്ത് പ്രകാശനുമാണ് പിടിയിലായത്. 16 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങലാണ് മോഷണം പോയത്.

Aster mims 04/11/2022

കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിലാണ് മോഷണം നടന്നത്. കൂടുതൽ സ്വർണ്ണം അലമാരയിൽ നിന്നും മോഷണം പോയത് കഴിഞ്ഞ മാസമാണ്. വീടിന്റെയോ അലമാരയുടെയോ പൂട്ട് പൊട്ടിച്ച്‌ കാണാത്തത് വീട്ടുകാരിൽ സംശയം ജനിപ്പിക്കുകയായിരുന്നു. തുടർന്ന് നടക്കാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

സെപ്റ്റംബർ 22ന് വീട്ടുകാർ ഒടുവിൽ ആഭരണം പരിശോധിച്ചത്. സെപ്റ്റംബർ 29ന് അലമാരയിൽ നോക്കിയപ്പോൾ കണ്ടില്ല. മറ്റെവിടെയെങ്കിലും വച്ചോ എന്ന സംശയത്തിൽ പരിശോധന നടത്തിയെങ്കിലും കണ്ടില്ല. 

മോഷണത്തിന്റെ അടയാളങ്ങളൊന്നും അലമാരയിൽ കാണാത്തതിനാൽ, വീടുമായി ഇടപഴകുന്നവരെ ചുറ്റിപ്പറ്റി തന്നെയായിരുന്നു പൊലീസിന്റെ അന്വേഷണം. ഈ അന്വേഷണമാണ് വീട്ടിലെ ജോലിക്കാരിയിലേക്ക് ഒടുവിൽ എത്തിയത്. ഓരോ ആഭരണങ്ങളായി ഇരുവരും ചേർന്ന് മോഷ്ടിക്കുകയായിരുവെന്ന് പൊലീസ് പറഞ്ഞു.

മൂന്ന് മാലകൾ (3, 4, 5 പവൻ തൂക്കം വരുന്നത്), മൂന്ന് പവന്റെ വള, മൂന്ന് പവൻ തൂക്കം വരുന്ന രണ്ട് ജോഡി കമ്മൽ, ഡയമണ്ട് പതിച്ച ഒരു ജോഡി കമ്മൽ, ഒരു പവന്റെ ലോക്കറ്റ്, മരതകം പതിച്ചൊരു ലോക്കറ്റ് എന്നിവയാണ് മോഷണം പോയത്. എം.ടി.യുടെ കയ്യെഴുത്ത് പ്രതികളടക്കം അമൂല്യ സാഹിത്യ കൃതികളൊന്നും കള്ളന്മാർ തൊട്ടിട്ടില്ല. 

#MTVasudevanNair #Kerala #Theft #Crime #Arrest #Investigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia