Shot Dead | പഞ്ചാബില്‍ ദേര അനുയായി വെടിയേറ്റ് മരിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Nov 10, 2022, 14:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചണ്ഡീഗഡ്: (www.kvartha.com) പഞ്ചാബിലെ ഫരീദ്‌കോട്ട് ജില്ലയില്‍ 2015ല്‍ സിഖ് മതഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബ് മോഷ്ടിച്ചെന്ന കേസില്‍ പ്രതിയായിരുന്ന ദേരാ സച്ചാ സൗദ അനുയായി പര്‍ദീപ് സിങിനെ അജ്ഞാത സംഘം വെടിവച്ചു കൊന്നതായി പൊലീസ് അറിയിച്ചു. പര്‍ദീപ് സിംഗ് കോട്കപുരയില്‍ തന്റെ കട തുറക്കുന്നതിനിടെയാണ് വെടിയേറ്റ് മരിച്ചത്. സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
മോടോര്‍ സൈകിളിലെത്തിയ അഞ്ച് അംഗ സംഘമാണ് വെടിവെച്ചതെന്നാണ് വിവരം. വെടിയേറ്റ മറ്റൊരു കടയുടമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് മോടോര്‍ സൈകിളുകളിലായി അഞ്ച് പേര്‍ വരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അവരില്‍ രണ്ടുപേര്‍ പര്‍ദീപിന്റെ കടയില്‍ കയറി, മൂന്നുപേര്‍ പുറത്ത് കാത്തുനിന്നു. പര്‍ദീപിനും തോക്കുധാരിക്കും നേരെ വെടിയുതിര്‍ത്ത ശേഷം ഇരുവരും പുറത്തേക്ക് ഓടിയ ശേഷം കടയ്ക്ക് പുറത്ത് നിന്നിരുന്ന മൂന്ന് പേരും വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട് എല്ലാവരും ഓടി രക്ഷപ്പെട്ടു.
അതേസമയം സംസ്ഥാനത്ത് സമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായി മാന്‍ ട്വീറ്റ് ചെയ്തു. പൊലീസിന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അവ പരിശോധിച്ച് വരികയാണെന്നും ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഫരീദ്‌കോട്ട് റേന്‍ജ്) പ്രദീപ് കുമാര്‍ യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
2015-ല്‍ ഫരീദ്കോട്ടില്‍ നടന്ന സംഭവങ്ങള്‍ ജില്ലയില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെച്ചതിനെ തുടര്‍ന്ന് ഫരീദ്കോട്ടിലെ കോട്കപുരയില്‍ ബെഹ്ബല്‍ കലനില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദേര ആസ്ഥാനമായ സിര്‍സയിലെ തന്റെ ആശ്രമത്തില്‍ വച്ച് രണ്ട് സ്ത്രീ ശിഷ്യകളെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗ് 20 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ച് വരികയാണ്.

CCTB footage of crime pic.twitter.com/Jh5uysefVz
— Kamaldeep Singh ਬਰਾੜ (@kamalsinghbrar) November 10, 2022
2015-ല്‍ ഫരീദ്കോട്ടില്‍ നടന്ന സംഭവങ്ങള്‍ ജില്ലയില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെച്ചതിനെ തുടര്‍ന്ന് ഫരീദ്കോട്ടിലെ കോട്കപുരയില്‍ ബെഹ്ബല്‍ കലനില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദേര ആസ്ഥാനമായ സിര്‍സയിലെ തന്റെ ആശ്രമത്തില്‍ വച്ച് രണ്ട് സ്ത്രീ ശിഷ്യകളെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗ് 20 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ച് വരികയാണ്.
Keywords: Latest-News, National, Top-Headlines, Punjab, Murder, Crime, Police, CCTV, Shot Dead, Shot, Dera follower with Punjab Police protection shot dead in Kotkapura town of Faridkot district.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.