ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ സ്പര്‍ശിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് തന്ത്രപൂര്‍വം ഹെല്‍മറ്റ് ഊരിയെടുത്തു; വിവാഹം കഴിക്കാന്‍ വിസമ്മതിച്ച കാമുകന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു; ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍; പ്രതിയെ കുടുക്കിയത് കാമുകന്റെ മൊഴി
Jun 17, 2019, 12:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 17.06.2019) ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ സ്പര്‍ശിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് തന്ത്രപൂര്‍വം ഹെല്‍മറ്റ് മാറ്റിയ ശേഷം യുവതി കാമുകന്റെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി. ഡെല്‍ഹി വികാസ്പുരി മേഖലയിലാണു സംഭവം. വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിലുള്ള പ്രതികാരമായാണ് യുവതി ആസിഡ് ആക്രമണം നടത്തിയത്.
കഴിഞ്ഞ മൂന്നുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ കാമുകന്‍ താന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറുന്നു എന്ന് കാമുകിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ കാമുകനെ അങ്ങനെ വെറുതെ വിടാന്‍ യുവതി ആഗ്രഹിച്ചിരുന്നില്ല. തന്നെ ഒഴിവാക്കിയ കാമുകന്റെ മുഖം വികൃതമാക്കുക എന്ന ചിന്തയിലായിരുന്നു അവര്‍.
ഇതേ തുടര്‍ന്ന് വീട്ടില്‍ നിലം കഴുകാന്‍ ഉപയോഗിക്കുന്ന ആസിഡ് ലായനി പഴ്സിനുള്ളില്‍ ഒളിപ്പിച്ചാണ് യുവതി കാമുകനൊപ്പം ബൈക്കില്‍ യാത്ര ചെയ്തത്. തുടര്‍ന്ന് തക്കം നോക്കി മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. യാത്രയ്ക്കിടെ തൊടാന്‍ കഴിയുന്നില്ലെന്ന കാരണം പറഞ്ഞ്് ഹെല്‍മറ്റ് ഊരി മാറ്റിയ ശേഷമായിരുന്നു ഇവര്‍ മുഖത്ത് ആസിഡ് ഒഴിച്ചത്.
എന്നാല്‍ ആസിഡ് ആക്രമണത്തിന് പിന്നില്‍ യുവതിയാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ജൂണ്‍ 11ന് ആണു യുവാവിനും യുവതിക്കും എതിരെ ആസിഡ് ആക്രമണം നടന്നുവെന്ന ഫോണ്‍കോള്‍ പോലീസിനു ലഭിക്കുന്നത്. തുടര്‍ന്ന് സ്ഥലത്തെത്തി ഇരകളെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ കൈയില്‍ ചെറിയ പൊള്ളലും യുവാവിന്റെ മുഖത്തും കഴുത്തിലും നെഞ്ചിലും ഗുരുതരമായ പൊള്ളലും കണ്ടെത്തി. എന്നാല്‍ ആക്രമണം നടത്തിയതിന് പിന്നില്‍ ആരാണെന്ന് ദിവസങ്ങളോളം കണ്ടെത്താന്‍ കഴിഞ്ഞില്ല.
ബൈക്കില്‍ പോകുന്നതിനിടെ ആരോ തങ്ങള്‍ക്കു നേരെ ആസിഡ് ഒഴിച്ചതാണെന്നാണ് ഇരുവരും മൊഴി നല്‍കിയത്. എന്നാല്‍ യാത്രയ്ക്കിടെ ഹെല്‍മറ്റ് ഊരിമാറ്റാന്‍ യുവതി ആവശ്യപ്പെട്ടെന്നു യുവാവ് മൊഴി നല്‍കിയതോടെയാണു പോലീസിനു സംശയം തോന്നിയത്. തുടര്‍ന്നു മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Delhi Woman Throws Acid On Boyfriend For Refusing To Marry Her: Police, New Delhi, News, Local-News, Police, Arrested, Crime, Criminal Case, National.
കഴിഞ്ഞ മൂന്നുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ കാമുകന്‍ താന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറുന്നു എന്ന് കാമുകിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ കാമുകനെ അങ്ങനെ വെറുതെ വിടാന്‍ യുവതി ആഗ്രഹിച്ചിരുന്നില്ല. തന്നെ ഒഴിവാക്കിയ കാമുകന്റെ മുഖം വികൃതമാക്കുക എന്ന ചിന്തയിലായിരുന്നു അവര്‍.
ഇതേ തുടര്‍ന്ന് വീട്ടില്‍ നിലം കഴുകാന്‍ ഉപയോഗിക്കുന്ന ആസിഡ് ലായനി പഴ്സിനുള്ളില്‍ ഒളിപ്പിച്ചാണ് യുവതി കാമുകനൊപ്പം ബൈക്കില്‍ യാത്ര ചെയ്തത്. തുടര്‍ന്ന് തക്കം നോക്കി മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. യാത്രയ്ക്കിടെ തൊടാന്‍ കഴിയുന്നില്ലെന്ന കാരണം പറഞ്ഞ്് ഹെല്‍മറ്റ് ഊരി മാറ്റിയ ശേഷമായിരുന്നു ഇവര്‍ മുഖത്ത് ആസിഡ് ഒഴിച്ചത്.
എന്നാല്‍ ആസിഡ് ആക്രമണത്തിന് പിന്നില്‍ യുവതിയാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ജൂണ്‍ 11ന് ആണു യുവാവിനും യുവതിക്കും എതിരെ ആസിഡ് ആക്രമണം നടന്നുവെന്ന ഫോണ്‍കോള്‍ പോലീസിനു ലഭിക്കുന്നത്. തുടര്‍ന്ന് സ്ഥലത്തെത്തി ഇരകളെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ കൈയില്‍ ചെറിയ പൊള്ളലും യുവാവിന്റെ മുഖത്തും കഴുത്തിലും നെഞ്ചിലും ഗുരുതരമായ പൊള്ളലും കണ്ടെത്തി. എന്നാല്‍ ആക്രമണം നടത്തിയതിന് പിന്നില്‍ ആരാണെന്ന് ദിവസങ്ങളോളം കണ്ടെത്താന്‍ കഴിഞ്ഞില്ല.
ബൈക്കില്‍ പോകുന്നതിനിടെ ആരോ തങ്ങള്‍ക്കു നേരെ ആസിഡ് ഒഴിച്ചതാണെന്നാണ് ഇരുവരും മൊഴി നല്‍കിയത്. എന്നാല്‍ യാത്രയ്ക്കിടെ ഹെല്‍മറ്റ് ഊരിമാറ്റാന്‍ യുവതി ആവശ്യപ്പെട്ടെന്നു യുവാവ് മൊഴി നല്‍കിയതോടെയാണു പോലീസിനു സംശയം തോന്നിയത്. തുടര്‍ന്നു മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: Delhi Woman Throws Acid On Boyfriend For Refusing To Marry Her: Police, New Delhi, News, Local-News, Police, Arrested, Crime, Criminal Case, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.