SWISS-TOWER 24/07/2023

Shot | 'വീട്ടിലെ ചടങ്ങിനിടെ അത്യുച്ചത്തില്‍ സംഗീതം വായിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടത് ഇഷ്ടപ്പെട്ടില്ല'; അയല്‍വാസിയുടെ വെടിയേറ്റ് 30 കാരിയായ ഗര്‍ഭിണി ഗുരുതരാവസ്ഥയില്‍

 




ന്യൂഡെല്‍ഹി: (www.kvartha.com) അയല്‍വാസിയുടെ വെടിയേറ്റ് 30 കാരിയായ ഗര്‍ഭിണി ഗുരുതരാവസ്ഥയില്‍. വടക്കുപടിഞ്ഞാറന്‍ ഡെല്‍ഹിയിലെ സിരാസ്പൂരിലാണ് അതിക്രൂരമായ സംഭവം. വീട്ടിലെ ചടങ്ങിനിടെ അത്യുച്ചത്തില്‍ സംഗീതം വായിക്കുന്നത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്നാണ് അയല്‍വാസിയായ ഹരീഷ് ഗര്‍ഭിണിയായ രഞ്ജുവിന് നേരെ വെടിയുതിര്‍ത്തതെന്നാണ് റിപോര്‍ട്. 
Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഞായറഴ്ച ഹരീഷിന്റെ വീട്ടില്‍ മകന്റെ കുവാന്‍ പൂജാചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഇതോടനുബന്ധിച്ച് ഡി ജെ പാര്‍ടി സംഘടിപ്പിച്ചു. ഉച്ചത്തിലുള്ള ശബ്ദം ബുദ്ധിമുട്ടായി അനുഭവപ്പെട്ടപ്പോള്‍ രഞ്ജു അവരുടെ ബാല്‍കണിയിലിറങ്ങി ഹരീഷിനോട് ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ ക്ഷുഭിതനായ ഹരീഷ് തോക്കുമായെത്തി രഞ്ജുവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

വെടിയേറ്റ സിറാസ്പൂര്‍ സ്വദേശിയായ രഞ്ജു, ഷാലിമാര്‍ ബാഗിലെ മാക്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ ശരീരത്തില്‍ നിന്നു ബുളറ്റ് പുറത്തെടുത്തതായും കൂടുതല്‍ ശസ്ത്രക്രിയകള്‍ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും മാതാവ് സന്ധ്യ പറഞ്ഞു. രഞ്ജു മൂന്ന് കുട്ടികളുടെ മാതാവാണ്. 

Shot | 'വീട്ടിലെ ചടങ്ങിനിടെ അത്യുച്ചത്തില്‍ സംഗീതം വായിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടത് ഇഷ്ടപ്പെട്ടില്ല'; അയല്‍വാസിയുടെ വെടിയേറ്റ് 30 കാരിയായ ഗര്‍ഭിണി ഗുരുതരാവസ്ഥയില്‍


യുവതിയുടെ കഴുത്തില്‍ വെടിയേറ്റതായും മൊഴി നല്‍കാന്‍ കഴിയുന്ന സാഹചര്യമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും ഡെപ്യൂടി പൊലീസ് കമീഷനര്‍ രവികുമാര്‍ സിങ് പറഞ്ഞു. യുവതിയുടെ ഗര്‍ഭം അലസി. പൊലീസ് ദൃക്‌സാക്ഷിയുടെ മൊഴി രേഖപ്പെടുത്തി. യുവതിക്ക് നേരെ വെടിയുതിര്‍ത്ത ഹരീഷ്, തോക്കിന്റെ ഉടമയായ സുഹൃത്ത് അമിത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.    


Keywords:  News, National, India, New Delhi, Crime, Shot, Pregnant Woman, Police, Delhi Woman Shot At By Neighbour Over Loud Music, Suffers Miscarriage
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia