Custody | സഹോദരന്റെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി; 4 പേര്‍ പൊലീസ് കസ്റ്റഡിയില്‍
Oct 19, 2022, 17:05 IST
ലക്‌നൗ: (www.kvartha.com) സഹോദരന്റെ ജന്മദിനം ആഘോഷിക്കാനെത്തിയ 36 കാരിയെ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. ഡെല്‍ഹി സ്വദേശിനിയാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍വച്ച് ക്രൂര പീഡനത്തിന് ഇരയായത്. അഞ്ച് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ ശേഷം യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി.
സംഭവത്തെ കുറിച്ച് നന്ദ്ഗ്രാം പൊലീസ് പറയുന്നത് ഇങ്ങനെ: ഒക്ടോബര്‍ 18ന് പുലര്‍ച്ചെ 3.30ഓടെ ആശ്രമം റോഡിന് സമീപം ഒരു സ്ത്രീ കിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
ഇരയെ ചോദ്യം ചെയ്തപ്പോള്‍ താന്‍ ഡെല്‍ഹി നിവാസിയാണെന്നും സഹോദരന്റെ ജന്മദിനം ആഘോഷിക്കാന്‍ നന്ദ്ഗ്രാമില്‍ എത്തിയതാണെന്നും പെണ്‍കുട്ടി പറഞ്ഞുവെന്ന് ഗാസിയാബാദ് സിറ്റി പൊലീസ് സൂപ്രണ്ട് നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു. ഇരയുമായി പരിചയമുള്ളവരണ് പ്രതികളെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി സൂപ്രണ്ട് അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ എണ്ണം സംബന്ധിച്ച് ഇരയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും, അറസ്റ്റിലായ പ്രതികളുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്നും സൂപ്രണ്ട് അറിയിച്ചു. ഇരയുടെ സഹോദരന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഗാസിയാബാദും ഡെല്‍ഹി പൊലീസും ഈ കേസ് അന്വേഷിക്കുന്നുണ്ട്.
രക്തത്തില്‍ കുളിച്ച നിലയിലാണ് സ്ത്രീയെ കണ്ടെത്തിയത്, അവളുടെ ശരീരത്തിനുള്ളില്‍ ഒരു ഇരുമ്പ് ദണ്ഡ് ഉണ്ടായിരുന്നു, സ്ത്രീ ഗുരുതരാവസ്ഥയിലാണെന്നും വിഷയത്തില്‍ എസ്എസ്പി ഗാസിയാബാദിന് നോടീസ് നല്‍കിയിട്ടുണ്ടെന്നും ഡെല്‍ഹി വനിതാ കമീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ട്വീറ്റ് ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.