Killed | വിദ്യാര്‍ഥി ക്യാംപസിന് പുറത്ത് കുത്തേറ്റ് മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) വനിതാ സുഹൃത്തിനെ മറ്റൊരു വിദ്യാര്‍ഥി ഉപദ്രവിക്കുന്നത് എതിര്‍ത്തതിനാണ് ഡെല്‍ഹി സര്‍വകലാശാലയില്‍ 19 കാരനായ വിദ്യാര്‍ഥി കാംപസിന് പുറത്ത് കുത്തേറ്റ് മരിച്ചതായി റിപോര്‍ട്. സൗത് കാംപസിലെ ആര്യഭട്ട കോളജിന് പുറത്താണ് സംഭവം. സ്‌കൂള്‍ ഓഫ് ഓപണ്‍ ലേണിങ്ങിലെ ഒന്നാം വര്‍ഷ ബിഎ പൊളിറ്റികല്‍ സയന്‍സ് വിദ്യാര്‍ഥിയായ നിഖില്‍ ചൗഹാന്‍ ആണ് മരിച്ചത്. കോളജില്‍ നടന്ന ദാരുണ സംഭവം ദൗര്‍ഭാഗ്യകരമെന്ന് ഡെല്‍ഹി സര്‍വകലാശാല പ്രസ്താവനയില്‍ അറിയിച്ചു.
Aster mims 04/11/2022

പൊലീസ് പറയുന്നത്: ബൈകിലെത്തിയ സംഘം യുവാവിന്റെ നെഞ്ചില്‍ കുത്തുന്നതിന്റെ ദൃശ്യങ്ങള്‍ കോളജിന് സമീപത്തെ സിസിടിവിവിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് പ്രതികള്‍ രണ്ടു സ്‌കൂടറുകളിലും ഒരു ബൈകിലുമായി രക്ഷപ്പെടുന്നതായും ദൃശ്യങ്ങളിലുണ്ട്. 

ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിയെ മറ്റ് വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഒരാഴ്ച മുന്‍പാണ് സഹപാഠിയായ പെണ്‍കുട്ടിയോട് മറ്റൊരു സഹപാഠി മോശമായി പെരുമാറിയത്. ഇത് നിഖില്‍ എതിര്‍ത്തതോടെ പ്രതിക്ക് വൈരാഗ്യം ഉണ്ടാവുകയും പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രതിയും മറ്റു മൂന്ന് കൂട്ടാളികളും ചേര്‍ന്ന് കോളജ് ഗേറ്റിന് പുറത്തുവച്ച് നിഖിലിനെ കാണുകയും നെഞ്ചില്‍ കുത്തുകയുമായിരുന്നു.

ഡെല്‍ഹി പശ്ചിമ വിഹാര്‍ സ്വദേശിനിയായ നിഖില്‍ പഠനത്തിനൊപ്പം പാര്‍ട് ടൈമായി മോഡലിങ്ങും ചെയ്തിരുന്നു. മോഡലിങ്ങും അഭിനയവും ഇഷ്ടപ്പെട്ടിരുന്ന യുവാവ് നഗരത്തിലെ നിരവധി മത്സരങ്ങളില്‍ പങ്കെടുത്തിരുന്നുവെന്ന് കുടുംബം പറഞ്ഞു. സുഹൃത്തുക്കളെ കാണാനായി വീട്ടില്‍ നിന്നിറങ്ങിയ നിഖില്‍ ക്രൂരമായി കുത്തേറ്റ് മരിച്ച വിവരമാണ് പിന്നീട് കുടുംബം അറിയുന്നത്. സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി.

Killed | വിദ്യാര്‍ഥി ക്യാംപസിന് പുറത്ത് കുത്തേറ്റ് മരിച്ചു


Keywords:  News, National, National-News, Crime, Delhi, University Student, Killed, College Campus, Accused, Crime-News, Delhi University student killed outside college campus, accused identified. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia