ഡെല്‍ഹിയില്‍ വീട്ടുജോലിക്കാരിയായ 16കാരിയെ ട്രെയിന്‍ കയറാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചു; അഞ്ജാതരായ മൂന്നംഗ സംഘത്തെ പൊലീസ് തെരയുന്നു; പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍
Jun 16, 2020, 18:59 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 16.06.2020) ഡെല്‍ഹിയില്‍ വീട്ടുജോലിക്കാരിയായ 16കാരിയെ ട്രെയിന്‍ കയറാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ അഞ്ജാതരായ മൂന്നംഗ സംഘത്തെ പൊലീസ് തെരയുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയിലെന്ന് പൊലീസ് പറഞ്ഞു.
സ്വദേശമായ ജാര്‍ഖണ്ഡിലേക്ക് പോകാന്‍ ട്രെയിന്‍ കയറാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ അജ്ഞാതര്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ദക്ഷിണ ഡെല്‍ഹിയില്‍ താമസക്കാരിയായ പെണ്‍കുട്ടി മൊഴി നല്‍കാന്‍ പോലുമാകാത്ത അവസ്ഥയിലാണെന്ന് പൊലീസ് വ്യക്തമാക്കി.
അജ്ഞാതരായ പ്രതികളെക്കുറിച്ച് നിലവില്‍ സൂചനയില്ലെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ പ്രതികള്‍ ഉടന്‍ വലയിലാകുമെന്നും പൊലീസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. അവിടെ വച്ച് അജ്ഞാതരായ മൂന്ന് പേര്‍ പെണ്‍കുട്ടിയുടെ സമീപം എത്തി പരിചയപ്പെടുകയും ട്രെയിനില്‍ കയറാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സംഭവ സമയത്ത് പെണ്‍കുട്ടിക്ക് മദ്യം നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ പീഡനം നടന്ന സ്ഥലത്തെക്കുറിച്ചോ അക്രമികളെക്കുറിച്ചോ കൃത്യമായ മൊഴി നല്‍കാന്‍ പെണ്‍കുട്ടിക്ക് സാധിച്ചിട്ടില്ല. പീഡനത്തിന് ശേഷം പ്രതികള്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് വളരെ ദൂരം നടന്നാണ് പെണ്‍കുട്ടി തിരികെയെത്തിയത്. അവശനിലയിലായ പെണ്‍കുട്ടിയെ ഒരു പൊലീസുകാരന്‍ ശ്രദ്ധിക്കുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

Keywords: Delhi: Unidentified men drugged, gang molested 16-year-old girl on pretext of helping board train, New Delhi, Local-News, News, Molestation, Crime, Criminal Case, Police, Probe, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.