2 വയസുകാരനെ തട്ടിക്കൊണ്ടുപോയി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഓവുചാലില്‍ തള്ളി; ബന്ധുവായ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 22.08.2021) ഡെല്‍ഹിയില്‍ രണ്ട് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഓവുചാലില്‍ തള്ളിയ സംഭവത്തില്‍ ബന്ധുവായ യുവതിയേയും ഭര്‍ത്താവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. രഘുബിര്‍ നഗറിലെ ചേരിയില്‍ താമസിക്കുന്ന യമുന(24) ഭര്‍ത്താവ് രാജേഷ് എന്നിവരെയാണ് ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.
Aster mims 04/11/2022

2 വയസുകാരനെ തട്ടിക്കൊണ്ടുപോയി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഓവുചാലില്‍ തള്ളി; ബന്ധുവായ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍

സഹോദരന്റെ മകനെയാണ് യമുനയും ഭര്‍ത്താവും ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നും കുട്ടിയുടെ മൃതദേഹം ഇരുവരും ചേര്‍ന്ന് ഓവുചാലില്‍ തള്ളിയെന്നും പൊലീസ് പറഞ്ഞു. മരിച്ചെന്ന് ഉറപ്പാക്കാന്‍ പഞ്ചാബി ഭാഗിലെ വൃത്തിഹീനമായ ഓവുചാലില്‍ കുട്ടിയെ മുക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം ഓവുചാലില്‍ തള്ളി ഇരുവരും രക്ഷപ്പെടുകയായിരുന്നുവെന്നും ഇവര്‍ ഡെല്‍ഹിയിലെ തെരുവുകളില്‍ ഭിക്ഷയെടുത്ത് ജീവിക്കുന്നവരാണെന്നും പൊലീസ് അറിയിച്ചു.

സഹോദരന്റെ മകനോട് തന്റെ മാതാവിനുള്ള അമിത സ്നേഹത്തില്‍ യമുനയ്ക്ക് പകയുണ്ടായിരുന്നുവെന്നും കുട്ടിയെ സ്നേഹിക്കുന്നത് പോലെ മാതാവ് തന്നെ സ്നേഹിക്കുന്നില്ലെന്ന് യുവതി പതിവായി പരാതിപ്പെട്ടിരുന്നതായും ഇതാകാം ഇത്തരമൊരു കടുംകൈ ചെയ്യാന്‍ ദമ്പതികളെ പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു.

സംഭവസ്ഥലത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പൊലീസിന് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് ഒളിവില്‍പോയ ഇരുവരെയും മണിക്കൂറുകള്‍ക്കകം തന്നെ പൊലീസ് പിടികൂടി. അതിനിടെ, വെള്ളംനിറഞ്ഞ ഓവുചാലില്‍നിന്ന് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാന്‍ പൊലീസും അധികൃതരും നാട്ടുകാരും ഏറെ പ്രയാസപ്പെട്ടു. മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാനായത്.

Keywords:  Delhi: Two-year-old boy kidnapped, killed, couple caught, New Delhi, News, Killed, Crime, Criminal Case, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia