Arrested | ഡെല്‍ഹിയില്‍ ആളുകള്‍ നോക്കിനില്‍ക്കെ 16 കാരിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം; ഒളിവിലായിരുന്ന 20 കാരന്‍ പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) രോഹിണിയില്‍ 16 കാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി പിടിയിലായതായി പൊലീസ്. 20 കാരനായ സാഹില്‍ എന്ന യുവാവിനെയാണ് ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഡെല്‍ഹിയിലെ രോഹിണിയിലെ ശഹബാദില്‍ ഞായറാഴ്ച വൈകിട്ടാണ് ക്രൂരമായ സംഭവമുണ്ടായത്. വഴക്കിന് പിന്നാലെ പെണ്‍കുട്ടിയെ കല്ലുകൊണ്ട് പലതവണ തലയ്ക്കടിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു.
Aster mims 04/11/2022

സംഭവത്തെ കുറിച്ച് ഡെല്‍ഹി ഡെപ്യൂടി പൊലീസ് കമീഷണര്‍ സുമന്‍ നാല്‍വ പറയുന്നത്: 16 കാരിയെ ഇരുപതോളം തവണ കുത്തിക്കൊന്നശേഷം പ്രതി ഒളിവില്‍ പോയിരുന്നു. ആറ് സംഘങ്ങളായി തിരിഞ്ഞ് പ്രതിക്കായി തെരച്ചില്‍ ഡെല്‍ഹി പൊലീസ് തുടരുകയായിരുന്നു. പെണ്‍കുട്ടിയെ ഇയാള്‍ കുത്തിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

കൊലപാതകത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കാമുകനാണ് സാഹില്‍. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടി ഞായറാഴ്ച രാത്രി സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. രാത്രി വഴിയില്‍ വെച്ച് ആള്‍ക്കാര്‍ നോക്കിനില്‍ക്കെയാണ് സാഹില്‍ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി കുത്തിയത്. 

സാഹില്‍ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നിരവധി തവണ പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് ആഞ്ഞാഞ്ഞ് കുത്തി. നിലത്ത് വീണ പെണ്‍കുട്ടിയെ പിന്നെയും പ്രതി കുത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സമീപത്തുണ്ടായിരുന്ന ആരും പ്രതിയെ തടഞ്ഞില്ല. 

കത്തികൊണ്ട് കുത്തിയശേഷം അടുത്തു കിടന്ന കല്ലെടുത്തു പെണ്‍കുട്ടിയെ തുടരെ ഇടിച്ചു. ഇടിയേറ്റ് പെണ്‍കുട്ടി വീണിട്ടും ക്രൂരത തുടര്‍ന്നു. കൃത്യത്തിന് ശേഷം കുത്തേറ്റ പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് പ്രതി നടന്നുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ഈ ഘട്ടത്തിലും ആരും പ്രതിയെ തടഞ്ഞിരുന്നില്ല.

സംഭവത്തില്‍ പൊലീസിന് നോടീസ് നല്‍കിയതായി ഡെല്‍ഹി വനിതാ പാനല്‍ മേധാവി സ്വാതി മലിവാള്‍ പറഞ്ഞു. കുറ്റകൃത്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. നിരവധി ആളുകള്‍ കൃത്യം നടത്തുന്നത് കണ്ടെങ്കിലും ആരും തടുക്കാന്‍ ശ്രമിച്ചില്ല. ഡെല്‍ഹി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അങ്ങേയറ്റം സുരക്ഷിതമല്ലാത്തതായി മാറിയിരിക്കുന്നു എന്നും സ്വാതി മലിവാളിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തു.

Arrested | ഡെല്‍ഹിയില്‍ ആളുകള്‍ നോക്കിനില്‍ക്കെ 16 കാരിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം; ഒളിവിലായിരുന്ന 20 കാരന്‍ പിടിയില്‍


Keywords:  News, National, National-News, Crime-News, Delhi Rohini Murder, Delhi, Killed, National, Minor Girl, Crime, CCTV, Crime, Delhi: Twenty year old Sahil arrested for killing 16 year old girl to death. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia