മദ്യപിക്കരുതെന്ന് താക്കീത് ചെയ്തു; 33 വര്‍ഷം മുമ്പ് അമ്മയെയും ഇപ്പോള്‍ മകനെയും വെടിവെച്ച് കൊന്നു, 60 കാരനായ മദ്യപാനി പിടിയില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 13.05.2020) മദ്യപിക്കരുതെന്ന് താക്കീത് ചെയ്തതിന് 33 വര്‍ഷം മുമ്പ് സ്വന്തം അമ്മയെ കൊലപ്പെടുത്തിയ 60കാരന്‍ മകനെയും വെടിവെച്ച് കൊന്നു. മദ്യപിച്ച് എത്തിയ ആള്‍ വാക്കുതര്‍ക്കത്തിനൊടുവില്‍ മകന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഡെല്‍ഹിയിലെ രോഹിണി ഏരിയയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. വസ്തുക്കച്ചവടക്കാരനായ ഓംപാല്‍ എന്നയാളാണ് അഞ്ച് മക്കളില്‍ ഒരാളെ കൊലപ്പെടുത്തിയത്.

മദ്യപിക്കരുതെന്ന് താക്കീത് ചെയ്തു; 33 വര്‍ഷം മുമ്പ് അമ്മയെയും ഇപ്പോള്‍ മകനെയും വെടിവെച്ച് കൊന്നു, 60 കാരനായ മദ്യപാനി പിടിയില്‍

മദ്യപിച്ച് വീട്ടിലെത്തിയ ഓംപാല്‍ ഭാര്യയെ വഴക്കുപറഞ്ഞത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. മദ്യപിച്ച് വീട്ടിലേക്ക് വരരുതെന്ന് ഭാര്യ പറഞ്ഞതും ഇയാളെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് വാക്ക് തര്‍ക്കമുണ്ടാവുകയും വഴക്കിനിടെ അകത്തേക്ക് കയറിപ്പോയ ഇയാള്‍ തോക്കുമായി തിരികെയെത്തി മകന് നേരെ വെടിയുതിര്‍ത്തു.

1987ലാണ് മദ്യപിക്കുന്നതിന് എതിര്‍ത്ത അമ്മയെ ഇയാള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ഇയാളുടെ തോക്ക് പിടിച്ചെടുത്തു.

Keywords:  News, National, Crime, New Delhi, Police, Accused, Killed, Liquor, Mother, Son, Delhi man who killed mother 33 years ago now shoots son
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia