Arrested | പ്രണയത്തില്‍ നിന്ന് പിന്മാറിയതിന്റെ പക; മുന്‍കാമുകിയുടെ നഗ്‌ന ചിത്രവും ഫോണ്‍ നമ്പറും പ്രചരിപ്പിച്ചെന്ന് പരാതി; യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) മുന്‍കാമുകിയുടെ നഗ്‌ന ചിത്രവും വീഡിയോകളും ഫോണ്‍ നമ്പറും പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. സാകേത് സ്വദേശിയായ കുമാര്‍ അവിനാഷ് എന്ന 24 കാരനാണ് പിടിയിലായത്. പ്രതിയുടെ മൊബൈല്‍ ഫോണും, ലാപ്ടോപും പൊലീസ് പിടിച്ചെടുത്തു. 
Aster mims 04/11/2022

സംഭവത്തെ കുറിച്ച് ഡെപ്യൂടി പൊലീസ് കമിഷണര്‍ രോഹിത് മീന പറയുന്നത് ഇങ്ങനെ: കാമുകിയെ അപകീര്‍ത്തിപ്പെടുത്താനും, അതിലൂടെ അവളെ വിവാഹം കഴിക്കാനായി വീട്ടുകാരില്‍ സമ്മര്‍ദം ചെലുത്താനുമാണ് യുവാവ് ഇത്തരത്തില്‍ അതിക്രമം കാണിച്ചത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന്, ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടാനായത്.

കോളജില്‍ ഒരുമിച്ച് പഠിച്ചിരുന്ന സമയത്ത് യുവാവും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പിനെ തുടര്‍ന്ന് പെണ്‍കുട്ടി ബന്ധത്തില്‍ നിന്നും പിന്‍മാറി. ഇതിനെത്തുടര്‍ന്നാണ് അപമാനമുണ്ടാക്കി സമ്മര്‍ദം ചെലുത്തി വിവാഹം കഴിക്കാന്‍ പ്രതി ശ്രമിച്ചത്. 

ഇതിനായി, യുവാവ് സമൂഹമാധ്യമത്തില്‍ വ്യാജ അകൗണ്ട് സൃഷ്ടിച്ച് മോശം ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുകയും ഒപ്പം യുവതിയുടെയും അമ്മയുടെയും ഫോണ്‍ നമ്പറും സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. ജൂണ്‍ ഒന്നു മുതല്‍ അജ്ഞാത നമ്പറുകളില്‍നിന്ന് ഫോണ്‍ കോളുകളും മെസേജുകളും തുടര്‍ച്ചയായി വന്നതിനെ തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വൈകാതെ, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്, മറ്റ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയില്‍ ആരോ തന്റെ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചതായും പിന്നീട് യുവതി കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Arrested | പ്രണയത്തില്‍ നിന്ന് പിന്മാറിയതിന്റെ പക; മുന്‍കാമുകിയുടെ നഗ്‌ന ചിത്രവും ഫോണ്‍ നമ്പറും പ്രചരിപ്പിച്ചെന്ന് പരാതി; യുവാവ് അറസ്റ്റില്‍


Keywords:  News, National, National-News, Delhi, Youth, Social Media, Ex-Girlfriend, Photos, Marriage,  Crime, Crime-News, Delhi Man Posts Ex-Girlfriend's Photos Online To Pressure Her For Marriage.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia