Woman Killed | '77 പേജുള്ള കുറിപ്പെഴുതി അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തു'
Sep 5, 2022, 10:23 IST
ന്യൂഡെൽഹി: (www.kvartha.com) അമ്മയെ കൊലപ്പെടുത്തി ദിവസങ്ങൾക്ക് ശേഷം 25കാരൻ ആത്മഹത്യ ചെയ്തതായി ഡെൽഹി പൊലീസ് അറിയിച്ചു. ക്ഷിതിജ്, മിഥിലേഷ് എന്നിവരാണ് മരിച്ചത്. മിഥിലേഷിൻറെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. ണ്ടോ മൂന്നോ ദിവസം മുമ്പാണ് ഇയാൾ അമ്മയെ കൊലപ്പെടുത്തിയതെന്നും കുളിമുറിയിൽ മൃതദേഹം കണ്ടെത്തിയെന്നും ഞായറാഴ്ചയാണ് മകൻ കത്തി ഉപയോഗിച്ച് ആത്മഹത്യ ചെയ്തതെന്നും പൊലീസ് പറഞ്ഞു.
വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ രാത്രി എട്ട് മണിയോടെ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചതിനെ തുടർന്നാണ് വിഷയം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. 'അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി പ്രധാന വാതിൽ അകത്ത് നിന്ന് കുറ്റിയിട്ട നിലയിൽ കണ്ടെത്തി. തുടർന്ന് ബാൽകണിയിൽ നിന്ന് വീടിനുള്ളിൽ കയറിയപ്പോഴാണ് ചുറ്റും രക്തം പുരണ്ട ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ മൃതദേഹം ശുചിമുറിയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തി. സ്ത്രീയുടെ ശരീരം വളരെ അഴുകിയ നിലയിലായിരുന്നു', ഡെപ്യൂടി പൊലീസ് കമീഷണർ (രോഹിണി) പ്രണവ് തയാൽ പറഞ്ഞു.
'സ്ഥലത്ത് നിന്ന് ക്ഷിതിജ് എഴുതിയ 77 പേജുള്ള ആത്മഹത്യാ കുറിപ്പും കണ്ടെത്തി. വ്യാഴാഴ്ചയാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് ക്ഷിതിജ് കത്തിൽ പറയുന്നു. യുവാവ് സ്വയം കഴുത്ത് മുറിച്ച് മരിച്ചുവെന്നാണ് കരുതുന്നത്. ആത്മഹത്യാ കുറിപ്പിൽ, ക്ഷിതിജ് വിഷാദത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. തൊഴിൽരഹിതനായതിനാൽ ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിൽ പറയുന്നുണ്ട്.
സംശയാസ്പദമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ബന്ധുക്കളെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് പൊലീസ്', അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: Delhi Man Kills woman, Then Himself, 77-Page Note Found: Police, Newdelhi, News,Top-Headlines, Latest-News, Man, Killed, Crime, Police, Investigates,Woman.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.