Killed | 'ട്രാന്‍സ് ജെന്‍ഡറുമായുള്ള സൗഹൃദത്തിന്റെ പേരില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു'; അറസ്റ്റ്

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) ട്രാന്‍സ് ജെന്‍ഡറുമായുള്ള സൗഹൃദത്തിന്റെ പേരില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നതായി പൊലീസ്. ഗുഡ്ഡു കുമാര്‍ (33) ആണ് മരിച്ചത്. അക്രമത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ യുവതിക്കും കുത്തേറ്റു.  കുത്തേറ്റ കിന്നര്‍ സുനിത (22)യെ ഗുരുതരാവസ്ഥയില്‍ ലേഡി ഹാര്‍ഡിഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അനില്‍ (35) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 
Aster_MIMS

സംഭവത്തെ കുറിച്ച് പഹര്‍ഗഞ്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സെന്‍ട്രല്‍ ഡല്‍ഹിയിലെ പഹാര്‍ഗഞ്ച് മേഖലയിലാണ് വരിസരവാസികളെ നടുക്കിയ സംഭവം. സുനിത നേരത്തെ പ്രതി അനിലിനൊപ്പം താമസിച്ചിരുന്നു. ഇതിനിടയില്‍ 40,000 രൂപയുടെ ആഭരണങ്ങള്‍ വാങ്ങി നല്‍കി. എന്നാല്‍ പിന്നീട് സുനിത ഗുഡ്ഡുവിനൊപ്പം ജീവിക്കാന്‍ തുടങ്ങി.

Killed | 'ട്രാന്‍സ് ജെന്‍ഡറുമായുള്ള സൗഹൃദത്തിന്റെ പേരില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു'; അറസ്റ്റ്


ഇത് അനിലിനെ ചൊടിപ്പിച്ചു. സുനിതയില്‍ നിന്ന് മാറി നില്‍ക്കാന്‍ ഗുഡുവിനോട് ആവശ്യപ്പെട്ടു. ഇതുകൂടാതെ സുനിതയോട് തന്റെ 40,000 രൂപ മടക്കി നല്‍കാനും പറഞ്ഞു. പിന്നാലെ വഴക്കുണ്ടാക്കുകയും വഴക്കിനിടെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഗുഡ്ഡു മരിച്ചതായി സ്ഥിരീകരിച്ചു. പിന്നാലെ പ്രതി അനിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords:  News,National,India,New Delhi,Crime,Clash,Killed,Police,Injured,Arrested,Local-News, Delhi Man Killed Transgender Person's Partner 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia