Youth Killed | ഡെല്‍ഹിയില്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന 25 കാരന്‍ കുത്തേറ്റ് മരിച്ചു; അജ്ഞാത സംഘം ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
Oct 4, 2023, 11:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന 25 കാരന്‍ കുത്തേറ്റ് മരിച്ചു. ദീപക് എന്നയാളാണ് കൊല്ലപ്പെട്ടത്. മോടോര്‍ സൈകിളില്‍ എത്തിയ ഒരു അജ്ഞാത സംഘം ദീപകിനെ ഒന്നിലധികം തവണ ശരീരത്തില്‍ കുത്തുകയും തലയില്‍ സ്ലാബ് ഉപയോഗിച്ച് അടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടുത്തുള്ള സിസിടിവിയില്‍ പതിഞ്ഞ സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
സംഭവത്തെ കുറിച്ച് ഡെപ്യൂടി പൊലീസ് കമീഷണര്‍ ജോയ് ടിര്‍കി പറയുന്നത്: ശിവ് വിഹാറിലെ 35 ഫൂട റോഡിലെ രാംലീല (Ramlila Ground, 35 Futa Road, Shiv Vihar) മൈതാനത്തിന് സമീപം പുലര്‍ചെ 2:15 നാണ് ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച ഒരു ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്.
ആക്രമണത്തിനൊടുവില്‍ ഗുരുതരാവസ്ഥയിലായ ദീപകിനെ ജിടിബി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദീപക് തന്റെ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ പിന്നാലെ ഇരുചക്ര വാഹനത്തിലെത്തിയ യുവാക്കളുടെ മൂന്നംഗസംഘമാണ് ആക്രമിച്ചതെന്ന് സമീപത്തെ സിസിടിവി പരിശോധിച്ചതില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.
കൊലപാതക കേസ് രെജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ തിരിച്ചറിഞ്ഞ് വരുകയാണ്. ഉടന്‍ പ്രതികളെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.