കാറില്‍ അമിതവേഗതയിലെത്തിയ പൊലീസുകാരന്‍ വഴിയാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു; ആളുകള്‍ കൂടിയപ്പോള്‍ വാഹനം നിര്‍ത്താതെ സ്ത്രീക്ക് മുകളിലൂടെ ഓടിച്ചു കയറ്റി, മധ്യവയസ്‌കയ്ക്ക് ഗുരുതര പരിക്ക്, എസ്ഐ അറസ്റ്റില്‍, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 04.07.2020) മദ്യപിച്ച് കാറില്‍ അമിതവേഗതയിലെത്തിയ പൊലീസുകാരന്‍ വഴിയാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച കേസില്‍ ഡെല്‍ഹിയിലെ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. മധ്യവയസ്‌കയായ സ്ത്രീക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഗാസിപുരിലെ ചില്ല മേഖലയിലാണ് അപകടം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

കാറില്‍ അമിതവേഗതയിലെത്തിയ പൊലീസുകാരന്‍ വഴിയാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു; ആളുകള്‍ കൂടിയപ്പോള്‍ വാഹനം നിര്‍ത്താതെ സ്ത്രീക്ക് മുകളിലൂടെ ഓടിച്ചു കയറ്റി, മധ്യവയസ്‌കയ്ക്ക് ഗുരുതര പരിക്ക്, എസ്ഐ അറസ്റ്റില്‍, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍

അപകടം നടന്ന സ്ഥലത്തേക്ക് ആളുകള്‍ ഓടിക്കൂടുകയും വാഹനം തടയാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ കാര്‍ നിര്‍ത്താതെ സ്ത്രീക്ക് മുകളിലൂടെ ഓടിച്ചു കയറ്റി പോവുകയായിരുന്നു. പരിക്കേറ്റ സ്ത്രീ റോഡില്‍ കിടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. അമിതവേഗത്തില്‍ വന്ന കാര്‍ സ്ത്രീയെ ഇടിച്ചു തെറിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മദ്യപിച്ച് അപകടകരമാം വിധത്തില്‍ അമിതവേഗതയില്‍ കാറോടിച്ച ഡെല്‍ഹി പൊലീസിലെ സബ് ഇന്‍സ്‌പെക്ടറായ യോഗേന്ദ്രയെ അറസ്റ്റ് ചെയ്തു.

Keywords: News, National, India, New Delhi, Police, Police men, Accident, CCTV, Crime, Punishment, Arrested, Video, Delhi cop hits woman with car runs her over while trying to escape
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia