Arrested | തയ്യല്‍ക്കടയിലെത്തിയ 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; 19 കാരന്‍ പൊലീസ് പിടിയില്‍

 


ന്യൂഡെല്‍ഹി: (KVARTHA) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് പിടിയില്‍. ഇബ്രാന്‍ എന്ന 19 കാരനാണ് പിടിയിലായത്. കിഴക്കന്‍ ഡെല്‍ഹിയിലെ മയൂര്‍ വിഹാര്‍ ഏരിയയില്‍ 12 കാരിയാണ് അതിക്രമത്തിന് ഇരയായത്. ഗുരുതരമായി പരുക്കേറ്റ കുട്ടി ലാല്‍ ബഹാദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ ചികിത്സയിലാണ്.

രാജ്യ തലസ്ഥാനത്ത് സെപ്തംബര്‍ 27 ന് നടന്ന സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ കുട്ടി, അമ്മയുടെ വസ്ത്രങ്ങള്‍ വാങ്ങാനായി തയ്യല്‍ക്കടയില്‍ പോയപ്പോഴാണ് തയ്യല്‍ക്കാരന്റെ മകന്‍ ക്രൂരമായി പീഡിപ്പിച്ചത്.

പിന്നീട് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡന വിവരം കുടുംബം അറിയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായ കാര്യം ആശുപത്രി ജീവനക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് സംഘം എല്‍ബിഎസ് ആശുപത്രിയില്‍ എത്തിയത്.

ഗ്രാമവാസിയായ യുവാവാണ് മകളെ പീഡിപ്പിച്ചതെന്ന് ഇരയുടെ പിതാവ് ആരോപിച്ചു. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെ പൊലീസ് തന്നെ തിരയുകയാണെന്ന് മനസിലാക്കിയ പ്രതി കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ഓടിപ്പോവുകയായിരുന്നു. പ്രതിയെ ഉത്തര്‍പ്രദേശിലെ ഖോറയില്‍ നിന്നാണ് പിടികൂടിയത്.

ഇയാള്‍ക്കെതിരെ ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376 (ബലാത്സംഗം), കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള സംരക്ഷണം (പോക്സോ), സെക്ഷന്‍ 6 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Arrested | തയ്യല്‍ക്കടയിലെത്തിയ 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; 19 കാരന്‍ പൊലീസ് പിടിയില്‍



Keywords: News, National, National-News, Crime, Crime-News, Delhi News, Mayur Vihar News, Minor Girl, Molestation, Accused, Apprehended, Uttar Pradesh, Police, Delhi: 12-year-old girl molested in Mayur Vihar, accused apprehended in Uttar Pradesh.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia