Remand | ബാങ്കുകളില്‍ വ്യാജസ്വര്‍ണം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ രണ്ടുപേര്‍ റിമാന്‍ഡില്‍
Aug 17, 2022, 23:06 IST
തലശേരി: (www.kvartha.com) ബാങ്കുകളില്‍ വ്യാജ സ്വര്‍ണം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിപ്പ് നടതത്തിയെന്ന കേസില്‍ രണ്ട് പേരെ കൂത്തുപറമ്പര കോടതി റിമാന്‍ഡ് ചെയ്തു. അഫ്സല്, ശോഭന എന്നിവരെയാണ് കൂത്തുപറമ്പ് പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.
കൂത്തുപറമ്പ് അര്‍ബന്‍ കോ-ഓപറേറ്റീവ് ബാങ്ക്, തലശ്ശേരി താലൂക് അഗ്രികള്‍ചറല്‍ വെല്‍ഫെയര്‍ കോ-ഓപറേറ്റീവ് സൊസൈറ്റി എന്നിവിടങ്ങളിലെ സെക്രടറിമാര്‍ നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലാകുന്നത്. അഫ്സലിനെ ബത്തേരിയിലെ റിസോര്‍ടില്‍ വെച്ചും ശോഭനയെ കൂത്തുപറമ്പില്‍വെച്ചുമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
അഫ്സലിന്റെ കയ്യില്‍ നിന്നും 10 പവന് വ്യാജ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ച് പരാതികള്‍ ഇതിനകം കൂത്തുപറമ്പ് പോലീസിന് ലഭിച്ചിട്ടുള്ളതായും പൊലീസ് വ്യക്തമാക്കി. 15 ഓളം ബാങ്കുകളില്‍ ഇവര്‍ സമാന തട്ടിപ്പ് നടത്തിയതായി മനസിലായിട്ടുണ്ട്. ഇവര്‍ക്ക് ആഭരണം ഉണ്ടാക്കിക്കൊടുക്കുന്നവരെ പറ്റി അന്വേഷണം നടത്തി വരികയാണെന്നും ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തില്‍ തന്നെ വലിയ റാകറ്റ് പ്രവര്‍ത്തിച്ചു വരുന്നതായും ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരി പറഞ്ഞു.

Keywords: Latest-News, Kerala, Kannur, Crime, Fraud, Bank, Cheating, Arrested, Remanded, Defrauding banks with fake gold two remand.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.