ഉത്തര്‍പ്രദേശില്‍ മാലിന്യക്കൂമ്പാരത്തിനിടയില്‍ യുവതിയുടെ മൃതദേഹം; ശരീര ഭാഗങ്ങള്‍ കഷണങ്ങളാക്കി മുറിച്ച് തലയറുത്ത ശേഷം ചാക്കില്‍ക്കെട്ടിയ നിലയില്‍
                                                 Oct 27, 2020, 17:10 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ലഖ്‌നൗ: (www.kvartha.com 27.10.2020) ഉത്തര്‍പ്രദേശില്‍ തലയറുത്ത ശേഷം ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. മീററ്റിനടുത്തുള്ള ഒരു ശ്മശാനത്തിന് സമീപം മാലിന്യക്കൂമ്പാരത്തിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ കഷണങ്ങളായി മുറിച്ച നിലയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. 
 
 
  തെരുവ് നായ്ക്കള്‍ ചാക്കില്‍ നിന്ന് ശരീരഭാഗങ്ങള്‍ കടിച്ചെടുക്കുന്നത് കണ്ട പരിസരവാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം ഒരു യുവതിയുടേതാണെന്ന് പോലീസ് ആണ് തിരിച്ചറിഞ്ഞത്. ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റിയ നിലയിലാണ് ചാക്കിനുള്ളില്‍ കാണപ്പെട്ടത്. കൊല്ലപ്പെട്ട യുവതിയുടെ അടുത്ത ബന്ധുക്കളാരോ ആണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് പോലീസ് സൂപ്രണ്ട് അഖിലേഷ് നാരായണ്‍ സിംഗ് വ്യക്തമാക്കി.   
  തിരച്ചറിയാതിരിക്കാന്‍ വേണ്ടിയാണ് യുവതിയുടെ തല മുറിച്ചു മാറ്റിയത്. ബാക്കി ശരീര ഭാഗങ്ങള്‍ മുറിച്ചനിലയില്‍ ചാക്കില്‍ക്കെട്ടി മാലിന്യക്കുമ്പാരത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
