SWISS-TOWER 24/07/2023

ഉത്തര്‍പ്രദേശില്‍ മാലിന്യക്കൂമ്പാരത്തിനിടയില്‍ യുവതിയുടെ മൃതദേഹം; ശരീര ഭാഗങ്ങള്‍ കഷണങ്ങളാക്കി മുറിച്ച് തലയറുത്ത ശേഷം ചാക്കില്‍ക്കെട്ടിയ നിലയില്‍

 


ADVERTISEMENT


ലഖ്‌നൗ: (www.kvartha.com 27.10.2020) ഉത്തര്‍പ്രദേശില്‍ തലയറുത്ത ശേഷം ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. മീററ്റിനടുത്തുള്ള ഒരു ശ്മശാനത്തിന് സമീപം മാലിന്യക്കൂമ്പാരത്തിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ കഷണങ്ങളായി മുറിച്ച നിലയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
Aster mims 04/11/2022

തെരുവ് നായ്ക്കള്‍ ചാക്കില്‍ നിന്ന് ശരീരഭാഗങ്ങള്‍ കടിച്ചെടുക്കുന്നത് കണ്ട പരിസരവാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം ഒരു യുവതിയുടേതാണെന്ന് പോലീസ് ആണ് തിരിച്ചറിഞ്ഞത്. ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റിയ നിലയിലാണ് ചാക്കിനുള്ളില്‍ കാണപ്പെട്ടത്. കൊല്ലപ്പെട്ട യുവതിയുടെ അടുത്ത ബന്ധുക്കളാരോ ആണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് പോലീസ് സൂപ്രണ്ട് അഖിലേഷ് നാരായണ്‍ സിംഗ് വ്യക്തമാക്കി.  

ഉത്തര്‍പ്രദേശില്‍ മാലിന്യക്കൂമ്പാരത്തിനിടയില്‍ യുവതിയുടെ മൃതദേഹം; ശരീര ഭാഗങ്ങള്‍ കഷണങ്ങളാക്കി മുറിച്ച് തലയറുത്ത ശേഷം ചാക്കില്‍ക്കെട്ടിയ നിലയില്‍


തിരച്ചറിയാതിരിക്കാന്‍ വേണ്ടിയാണ് യുവതിയുടെ തല മുറിച്ചു മാറ്റിയത്. ബാക്കി ശരീര ഭാഗങ്ങള്‍ മുറിച്ചനിലയില്‍ ചാക്കില്‍ക്കെട്ടി മാലിന്യക്കുമ്പാരത്തില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Keywords: News, National, India, Lucknow, Crime, Woman, Police, Death, Dead Body, Dead body of a young woman  found in garbage
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia