Dead Bodies | ദമ്പതികളുടെ മൃതദേഹം വികൃതമാക്കിയ നിലയില്‍; 'ജനനേന്ദ്രിയം വെട്ടിമാറ്റി'
Nov 19, 2022, 08:13 IST
ഉദയ്പൂര്‍: (www.kvartha.com) രാജസ്താനില്‍ ദമ്പതികളുടെ മൃതദേഹം വികൃതമാക്കിയ നിലയില്‍ കണ്ടെത്തി. അധ്യാപകനായ രാഹുല്‍ മീണ (30), സോനു സിംഗ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗോഗുണ്ട പൊലീസ് സ്റ്റേഷന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പൊലീസ് പറയുന്നത്: കൊല്ലപ്പെട്ട രാഹുല്‍, ആദിവാസി വിഭാഗത്തില്‍ നിന്നുള്ളയാളും സോനു, രജപുത്ര സമുദായത്തില്‍ നിന്നുള്ളയാളുമാണ്. അതിനാല്‍ ദമ്പതികളുടെ കൊലപാതകം, ദുരഭിമാനക്കൊലയോ വ്യക്തിവൈരാഗ്യമോ ആകാമെന്നാണ് സംശയിക്കുന്നത്.
10 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് ഇരുവരും. കനത്ത കല്ലുകള്‍ കൊണ്ട് അവരെ അടിച്ചുവീഴ്ത്തുകയും പിന്നീട് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തുകയുമായിരുന്നെന്നാണ് പ്രാഥമിക നിഗമനം.
'മീണയുടെ സ്വകാര്യഭാഗങ്ങള്‍ വെട്ടിമാറ്റിയ നിലയിലാണ്. സോനുവിന്റെ ജനനേന്ദ്രിയത്തിലും മൂര്‍ച്ചയേറിയ ആയുധത്തിന്റെ മുറിവുകള്‍ ഉണ്ടായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കവുമുണ്ട്. അവരെ കാണാതായിട്ടും രണ്ട് ദിവസമായതായി പ്രദേശവാസികള്‍ പറഞ്ഞു. നവംബര്‍ 15 മുതലാണ് ഇവരെ കാണാതായതെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,National,India,Rajasthan,Crime,Killed,Police,police-station,Couples,Dead Body,Local-News, Dead bodies of couple found in Udaipur, police suspect honour killing
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.