മുസ്‌ലിം സ്ത്രീകളെ ഉപയോഗിക്കണമെന്ന് സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം; യുവാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡെൽഹി വനിത കമീഷൻ
Aug 2, 2021, 21:31 IST
ന്യൂഡെൽഹി: (www.kvartha.com 02.08.2021) സോഷ്യൽ മീഡിയയിലൂടെ മുസ്‌ലിം സ്ത്രീകൾക്കെതിരെ അശ്ളീല പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡെൽഹി വനിതാ കമീഷൻ ഡെൽഹി പൊലീസിന് നോടീസ് നൽകി. 'മുസ്‌ലിം സ്ത്രീകളെ വിവാഹം ചെയ്യൂ. അവരെ സർകാർ സ്വത്തായി കണക്കാക്കുകയും ഉപയോഗിക്കുകയും ചെയൂ. സ്വയം ആസ്വദിക്കൂ, മറ്റുള്ളവരെയും ആസ്വദിക്കാൻ അനുവദിക്കൂ. ഇങ്ങനെയാണ് എല്ലാവർക്കും വികസനം സാധ്യമാകുക എന്നുമായിരുന്നു' കുനൽ ശർമ എന്നയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
എഫ് ഐ ആറിന്റെ കോപി, സോഷ്യൽ മീഡിയയിൽ നിന്നും പോസ്റ്റ് നീക്കം ചെയ്യാൻ സ്വീകരിച്ച നടപടി, തുടങ്ങിയ കാര്യങ്ങളും വനിത കമീഷൻ പൊലീസിനോട് ആരാഞ്ഞിട്ടുണ്ട്.
ഏതാനും മുസ്‌ലിം സ്ത്രീകളുടെ പേരും ഫോൺ നമ്പറുകളും ഉൾപ്പെടുത്തിയായിരുന്നു കുനാൽ ശർമ്മയുടെ പോസ്റ്റ്. ഹിന്ദുക്കൾ ഈ സ്ത്രീകളുമായി ബന്ധപ്പെടണമെന്നും അവരെ ലൈംഗീകമായി ഉപയോഗിക്കണം എന്നും ഇയാൾ പോസ്റ്റിൽ പറയുന്നുണ്ട്.
കുനാൽ ശർമയെ കൂടാതെ ശൃംഗി യാദവ്, സുഖ്ദേവ് സഹദേവ്, രംഭക്ത് ഗോപാൽ, വികാസ് സെഹ്റാവത്ത് എന്നിവർക്കും പോസ്റ്റുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഏതാനും മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങൾ ആപ്പ് വഴി പ്രചരിപ്പിച്ചതായും അവരുടെ ഫോൺ നമ്പറുകൾ സൈറ്റിൽ അപ്ലോഡ് ചെയ്ത് ദുരുപയോഗം ചെയ്തതായും ചില മാധ്യമങ്ങൾ റിപോർട് ചെയ്തിരുന്നു. ഇതേ കുറിച്ചും വനിതാ കമീഷൻ വിശദീകരണം തേടിയിട്ടുണ്ട്.
SUMMARY: The title of this list read ‘Muslim Ladki Patao Campaign’ and at the end of the list ‘Dedicated to all Hindu boys’ was written.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.