Video | ശുചിമുറിയുടെ ഇരിപ്പിടം മോഷ്ടിച്ചെന്നാരോപിച്ച് ക്രൂരത; ദളിത് യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചു; മുഖത്ത് കരിതേക്കുകയും തല മൊട്ടയടിക്കുകയും ചെയ്തു, ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
Oct 23, 2022, 18:14 IST
ലക്‌നൗ: (www.kvartha.com) ശുചിമുറിയുടെ ഇരിപ്പിടം മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ബഹ്റൈചിലാണ് സംഭവം. രാജേഷ് കുമാര്‍ (30) എന്ന യുവാവിനെ കെട്ടിയിട്ട് അടിക്കുകയും മുഖത്ത് കരിതേക്കുകയും തല മൊട്ടയടിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു.
ഹാര്‍ദി പ്രദേശത്തെ ഒരു വീട്ടില്‍ നിന്ന് ശുചിമുറിയുടെ ഇരിപ്പിടം മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ദിവസക്കൂലിക്കാരനായ രാജേഷ് കുമാറിനെ ആള്‍കൂട്ടം ആക്രമിച്ചതെന്ന് എന്‍ഡിടിവിയാണ് റിപോര്‍ട് ചെയ്തത്. സംഭവത്തിനിടെ ബിജെപി നേതാവും അദ്ദേഹത്തിന്റെ അനുയായികളും ജാതീയമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും രാജേഷ് കുമാര്‍ ആരോപിച്ചു.
ആരോപണ വിധേയനായ മിശ്ര ഒളിവിലാണെന്നും ഇയാളുടെ രണ്ട് സഹായികളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ ആക്രമണം, ഭീഷണിപ്പെടുത്തല്‍, പട്ടികജാതി- പട്ടികവര്‍ഗക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു. മോഷണം നടന്നിട്ടുണ്ടെങ്കില്‍ പൊലീസില്‍ പരാതിപ്പെടുകയാണ് വേണ്ടതെന്നും അല്ലാതെ ആളുകളെ പിടിച്ച് മര്‍ദിക്കുകയല്ല ചെയ്യേണ്ടതെന്നും മിശ്രക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.
യുവാവിനെ കെട്ടിയിട്ട് മര്‍ദിക്കുമ്പോഴും തല മൊട്ടയടിക്കുമ്പോഴും കരി തേക്കുമ്പോഴും ആരും തടയാനെത്തുന്നില്ലെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
Keywords: News,National,India,Lucknow,Uttar Pradesh,Crime,Assault,Video,Social-Media,Accused,Youth,Allegation, Dalit Youth accused Of Theft Thrashed, Head Shaved, Face Blackened in UPA SC youth was paraded around the village with his blackened face in UP's Bahraich after shaving his half hair and moustache over suspicion of theft.
— Suraj Kumar Bauddh (@SurajKrBauddh) October 21, 2022
The culprits are Brahmin. Put them behind the bars. Give nothing to castes. pic.twitter.com/lXwZIGwgT5
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.