Arrested | 'അംബേദ്കറുടെ ജന്മദിനം ആഘോഷിച്ച ദളിത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി'; 7 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) ഡോ ബി ആര്‍ അംബേദ്കറുടെ ജന്മദിനം ആഘോഷിച്ചെന്നാരോപിച്ച് 24 കാരനായ ദളിത് യുവാവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍. അക്ഷയ് ഭലേറാവു എന്ന ദളിത് യുവാവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. നന്ദേത് ജില്ലയിലെ ബൊന്ദാര്‍ ഹവേലി ഗ്രാമത്തില്‍ രണ്ട് ദിവസം മുന്‍പാണ് കൊലപാതകം നടന്നത്. 
Aster mims 04/11/2022

പൊലീസ് പറയുന്നത്: വ്യാഴാഴ്ച അക്ഷയ് ഭലേറാവുവും സഹോദരനും മേല്‍ജാതിയിലുള്ള അക്രമിയുടെ വീടിന് സമീപത്ത് കൂടി നടന്ന് പോവുകയായിരുന്നു. വിവാഹാഘോഷങ്ങള്‍ നടക്കുന്ന സമയത്തായിരുന്നു ഇത്. കയ്യില്‍ വാളുകള്‍ അടക്കമുള്ള വിവാഹാഘോഷം നടക്കുന്നതിനിടയില്‍ ഇവരെ കണ്ടപ്പോള്‍ അക്രമി ഇവര്‍ 'ഭീം ജയന്തി' ആഘോഷിച്ചതിന് കൊല്ലപ്പെടേണ്ടവര്‍ ആണെന്ന് വിളിച്ച് പറയുകയായിരുന്നു. 

ഇത് വാക് തര്‍ത്തിലേക്കും പിന്നീട് കയ്യേറ്റത്തിലേക്കും നീങ്ങുകയായിരുന്നു. ദളിത് യുവാവിനെ ക്രൂരമായി ആക്രമിച്ച മേല്‍ജാതിയിലെ ആളുകള്‍ അക്ഷയെ കുത്തിയാണ് കൊലപ്പെടുത്തിയത്. ഏപ്രില്‍ 14ന് നടന്ന അംബേദ്കര്‍ ജയന്തി ആഘോഷങ്ങളില്‍ അക്ഷയ് പങ്കെടുത്തിരുന്നു. അക്ഷയുടെ സഹോദരന്‍ ആകാശിനും സംഭവത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. 

ആക്രമണില്‍ കുത്തേറ്റ് അവശനിലയിലായ ദളിത് യുവാവിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വിശദമാക്കി.

Arrested | 'അംബേദ്കറുടെ ജന്മദിനം ആഘോഷിച്ച ദളിത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി'; 7 പേര്‍ അറസ്റ്റില്‍


Keywords:  News, National, National-News, Crime-News, Dalit Man, Killed, Maharashtra, Ambedkar Birth Anniversary, Celebration, Arrested, Crime, Dalit man killed in Maharashtra `for celebrating Ambedkar birth anniversary', 7 arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia