Cyber Threat | സൈബര്‍ തട്ടിപ്പ് എയര്‍പോര്‍ടിനകത്തും; ബംഗ്ലൂരില്‍ യുവതിക്ക് നഷ്ടമായത് 87,000 രൂപ
● തട്ടിപ്പ് നടന്നത് എയര്‍പോര്‍ട്ടില്‍ ലോഞ്ച് ആക്സസ് ചെയ്യുന്നതിനിടെ
● യുവതി ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നതെന്ന് സംശയം
● സമൂഹ മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച
ബംഗ്ലൂരു: (KVARTHA) എവിടെ നോക്കിയാലും ഇപ്പോള്‍ സൈബര്‍ തട്ടിപ്പിന്റെ വാര്‍ത്തയാണ് കേള്‍ക്കാനാകുന്നത്. സമൂഹ മാധ്യമങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും എന്നുവേണ്ട പൊലീസ് സൈറ്റുകളിലും സൈബര്‍ തട്ടിപ്പിനെതിരെ ബോധവാന്‍മാരാകുവാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. എന്നിരുന്നാലും ഇത്തരം സംഭവങ്ങള്‍ കൂടുന്നതല്ലാതെ കുറവുണ്ടാകുന്നില്ല.
This scam occurred inside the Bengaluru International Airport, to a person using an IPhone, which I regard as scam proof. Safeguard ur hard-earned money, folks! pic.twitter.com/dOlEg5kGGt
— Dr Jaison Philip. M.S., MCh (@Jasonphilip8) October 22, 2024
ഇപ്പോഴിതാ ബാംഗ്ലൂരില്‍ നിന്നും ഒരു തട്ടിപ്പ് വാര്‍ത്തയാണ് പുറത്തുവരുന്നത്. എയര്‍ പോര്‍ട്ട് ലോഞ്ച് ആക്‌സസ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ 87,000 രൂപ നഷ്ടപ്പെട്ടെന്ന യുവതിയുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. സെപ്റ്റംബര്‍ 29ന് നടന്ന സംഭവമാണ് വീഡിയോയിലൂടെ യുവതി പുറംലോകത്തെ അറിയിച്ചത്.
എയര്‍പോര്‍ട്ടിലെത്തിയ യുവതിയാണ് തട്ടിപ്പിന് ഇരയായത്. ക്രെഡിറ്റ് കാര്‍ഡ് കൈവശമില്ലാത്തതിനാല്‍ അതിന്റെ ഫോട്ടോ കാണിക്കുകയും ലോഞ്ചിലേക്ക് പ്രവേശനം തരണമെന്ന് ജീവനക്കാരനോട് യുവതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജീവനക്കാരന്‍ ലോഞ്ച് പാസ് എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും സുരക്ഷയ്ക്ക് വേണ്ടി ഫെയ്‌സ് ആക്‌സ് ചെയ്യാനും ആവശ്യപ്പെട്ടു. ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെങ്കിലും ലോഞ്ച് താന്‍ ഉപയോഗിച്ചില്ലെന്ന് യുവതി വീഡിയോയില്‍ പറയുന്നു.
ഈ സംഭവത്തിനുശേഷം തന്നെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് സുഹൃത്തുക്കള്‍ അറിയിച്ചപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസിലായതെന്ന് യുവതി പറയുന്നു. ആദ്യം കണക്ടിവിറ്റി പ്രശ്നമാണെന്നാണ് കരുതിയത്. എന്നാല്‍ ഫോണ്‍ കോളുകള്‍ മറ്റൊരാള്‍ സ്വീകരിക്കുന്നതായി അറിഞ്ഞതോടെ കാര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞതായി യുവതി പറയുന്നു. ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് മറ്റൊരു യുപിഐ അക്കൗണ്ടിലേക്ക് 87,000 രൂപ കൈമാറിയതായി പിന്നീടാണ് തിരിച്ചറിഞ്ഞതെന്നും യുവതി പറയുന്നു.
ലോഞ്ച് ഉപയോഗിക്കാനായി ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ഉപയോഗിച്ചാണ് തട്ടിപ്പുകാര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. ഒടിപിയും ഉപയോഗിച്ചു. തുടര്‍ന്നാണ് ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്തതെന്നും വീഡിയോയില്‍ പറയുന്നു. സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന ഐഫോണിലൂടെ അതീവ സുരക്ഷാ ഏരിയയായ എയര്‍പോര്‍ട്ടിനകത്ത് വച്ച് തട്ടിപ്പിനിരയായത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ചയായിരിക്കയാണ്.
#CyberScam, #AirportFraud, #OnlineFraud, #UPIFraud, #BengaluruScam, #CyberCrime