സി പി എം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍ സൈനികന്‍ അറസ്റ്റില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 14.06.2020) പാനൂര്‍ മനേക്കരയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍
സൈനികനായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. സി ആര്‍ പി എഫുകാരനായ പന്തക്കല്‍ സ്വദേശിയാണ് പിടിയിലായത്. ആറുമാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ മാഹി പന്തക്കല്‍ വയലില്‍ പീടിക 'ശിവഗംഗ'യില്‍ രാഹുലിനെയാണ് (30) പാനൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.

സിപി എം കിഴക്കെ മനേക്കര ബ്രാഞ്ചംഗം കാട്ടില്‍ ചന്ദ്രന്‍, കുന്നുമ്മല്‍ ബ്രാഞ്ചംഗം നാമത്ത് പൊയില്‍ വിജയന്‍ എന്നിവരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ശനിയാഴ്ച പിടിയിലായത്. ബുധനാഴ്ച രാത്രിയായിരുന്നു അക്രമം നടത്തിയത്. നാട്ടിലെത്തിയ രാഹുല്‍ഒരുമാസത്തെ അവധി കഴിഞ്ഞ് തിരിച്ചുപോയില്ല. സിആര്‍പിഎഫ് ആസ്ഥാനത്തുനിന്ന് പലവട്ടം കത്ത് വന്നെങ്കിലും മടങ്ങാതെ നാട്ടില്‍ കഴിയുകയായിരുന്നു.

സി പി എം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍ സൈനികന്‍ അറസ്റ്റില്‍

പള്ളൂരിലെ സിപിഎം നേതാവായിരുന്ന കണ്ണിപ്പൊയില്‍ ബാബുവിന്റെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കോയ്യോട്ടുതെരുവില്‍ സ്ഥാപിച്ച കട്ടൗട്ടും കോടിയേരി മേഖലയില്‍ കൊടിമരങ്ങളും ബോര്‍ഡും തകര്‍ത്ത സംഘത്തില്‍രാഹുലുമുണ്ടായിരുന്നുവെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിച്ചു.

കണ്ണിപ്പൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശരത്തി(27)ന്റെ ജ്യേഷ്ഠനാണ് രാഹുല്‍. കോടതിയില്‍ ഹാജരാക്കിയ സൈനികനെ റിമാന്‍ഡ് ചെയ്തു.

Keywords:  CRPF Jawan arrested for murder attempt, Kannur, Local-News, News, Politics, Arrested, Court, Remanded, Police, Kerala, Crime, Criminal Case.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia