Crime Branch | കാറിൽ ചാരി നിന്നതിന് ബാലനെ മർദിച്ചെന്ന കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

 


തലശേരി: (www.kvartha.com) നഗരത്തിലെ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള മണവാട്ടി ജന്‍ക്ഷനില്‍ രാജസ്താന്‍ സ്വദേശിയായ ആറുവയസുകാരന് എതിരായ അക്രമത്തില്‍ അന്വേഷണം തലശേരി ലോകല്‍ പൊലീസില്‍ നിന്നും മാറ്റി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. എസിപി കെവി ബാബുവിനാണ് അന്വേഷണ ചുമതല നല്‍കിയത്. കേസ് ഫയല്‍ അടിയന്തിരമായി കൈമാറാന്‍ തലശേരി എസ് എച് ഒയ്ക്ക് നിര്‍ദേശം നല്‍കി. കുറ്റക്കാര്‍ക്കെതിരെ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തി ശക്തമായ നിയമ നടപടി ഉറപ്പാക്കാനാണ് ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശം.
           
Crime Branch | കാറിൽ ചാരി നിന്നതിന്  ബാലനെ മർദിച്ചെന്ന കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

പ്രതിയെ വിട്ടയക്കാന്‍ സിപിഎം നേതാക്കള്‍ ഇടപെട്ടുവെന്ന ആരോപണം പ്രതിപക്ഷ പാര്‍ടികള്‍ ഉയര്‍ത്തിയിരുന്നു. ഇതു രാഷ്ട്രീയ വിവാദമായതിനെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതെന്നാണ് സൂചന. കുട്ടിയെ മര്‍ദിച്ചെന്ന കേസില്‍ മറ്റൊരാള്‍ കൂടി ശനിയാഴ്ച രാവിലെ കസ്റ്റഡിയിലായിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ചോദ്യം ചെയ്യലിന് ശേഷം തലശേരി ടൗണ്‍ പൊലീസ് രേഖപ്പെടുത്തും.

ഇതിനിടെ കേസിൽ അറസ്റ്റിലായ യുവാവിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.  ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ നേരിട്ട് ഹാജരായി ബോധിപ്പിക്കാന്‍ മുഹമ്മദ് ശിഹാദിന് (20) ന് നോടീസ്‌ നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ എസി ഷീബയാണ് നടപടിക്ക് നിര്‍ദേശം നല്‍കിയത്. അതേസമയം ശിഹാദിനെ തലശേരി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ബിഫാം രണ്ടാം വര്‍ഷ ബിരുദ വിദ്യാർഥിയായ ശിഹാദിനെ വധശ്രമ കേസ് ചുമത്തിയാണ് പൊലീസ്  അറസ്റ്റുചെയ്തത്.

Keywords:  Latest-News, Kerala, Kannur, Thalassery, Crime, Crime Branch, Investigates, Assault, Police, Crime Branch to investigate Assault on child in Kannur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia