ബേവിഞ്ച അബ്ദുര്‍ റഹ്മാന്‍ വധം: ക്രൈം ബ്രാഞ്ച് എസ്.പി വീട് സന്ദര്‍ശിച്ചു
May 2, 2012, 18:02 IST
ADVERTISEMENT
കാസര്‍കോട്: പ്രാമാദമായ ബേവിഞ്ച അബ്ദുര്‍ റഹ്മാന്‍ വധവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് എസ്.പി നിരജ് കുമാര്‍ ഗുപ്ത കൊല നടന്ന വീട് സന്ദര്‍ശിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 2.45 മണിയോടെയാണ് എസ്.പി നീരജ് കുമാര്‍, ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.വി സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അബ്ദുര്‍ റഹ്മാന്റെ വീട് സന്ദര്‍ശിച്ചത്. ഭാര്യ ആസ്യയുമായും മകന്‍ ഇര്‍ഷാദുമായും എസ്.പി കേസിനെ കുറിച്ച് സംസാരിച്ചു. കേസിന്റെ അന്വേഷണം വഴിത്തിരിവായ സഹചര്യത്തില്‍ എസ്.പിയുടെ സന്ദര്‍ശനം ഏറെ പ്രധാന്യമര്‍ഹിക്കുന്നു.
![]() |
Abdul Rahman Bevinja |
സഫിയ കേസ് തെളിയിച്ച ഫിലിപ്പിന്റെ നേതൃത്വത്തില്‍ അന്വേഷണം ഫലപ്രദമാകുമെന്ന് കരുതിയിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ഇതിനകം തന്നെ പതിനഞ്ചോളം ഉദ്യോഗസ്ഥര്‍ ഈ കേസില്‍ അന്വേഷണം നടത്തിയിട്ടുണ്ട്. സി.ബി.ഐയ്ക്ക് ഈ കേസ് വിട്ടെങ്കിലും സി.ബി.ഐ കേസ് പരിശോധിച്ച് അന്വേഷണം ക്രൈം ബ്രാഞ്ചിന് തന്നെ നടത്താവുന്നതാണെന്ന് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും അന്വേഷണം ക്രൈം ബ്രാഞ്ച് തന്നെ ഏറ്റെടുത്തത്.
ലീഗും, സി.പി.എമ്മും ഒട്ടേറെ സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. നീണ്ട പത്തു വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം പൂര്‍ത്തിയാക്കാനോ പ്രതികളെ കണ്ടെത്താനോ ക്രൈം ബ്രാഞ്ചിന് സാധിക്കാതിരുന്നത് എന്ത് കൊണ്ടെന്നാണ് വീട്ടുകാര്‍ ചോദിക്കുന്നത്. ഒട്ടെറെ മാനസീക സമര്‍ദ്ദങ്ങളാണ് വീട്ടുകാര്‍ക്ക് നേരിടേണ്ടിവരുന്നത്. യഥാര്‍ഥ പ്രതികളെ കണ്ടെതിയാല്‍ മാത്രമേ തങ്ങളുടെ മനോവേദനയ്ക്ക് പരിഹാരമാവുകയുള്ളുവെന്നാണ് ഭാര്യ ആയിശയും മൂത്ത മകന്‍ ഇര്‍ഷാദും പറയുന്നത്.
Keywords: Kerala. Kasaragod, Bevinja Abdul Rahman, Crime branch officer, S.P Neeraj Kumar, Cherkala, case.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.