Court Acquits | പൊലിസിനെ ബോംബെറിഞ്ഞു പരുക്കേൽപ്പിച്ചെന്ന കേസിൽ മുസ്ലീം ലീഗ് പ്രവർത്തകരെ കോടതി കുറ്റവിമുക്തരാക്കി


● 2010 മെയ് 29-നാണ് കേസിനാസ്പദമായ സംഭവം.
● പ്രതികളായ 18 പേരെ കോടതി എല്ലാ കുറ്റങ്ങളിൽ നിന്നും വിമുക്തരാക്കി.
● സംഭവത്തിൽ എസ്.ഐ. ടി. ഉത്തംദാസിനെയും പൊലീസ് സംഘത്തെയും ആക്രമിച്ചതായാണ് കേസ്.
● 2012-ൽ കുറ്റപത്രം സമർപ്പിച്ച് വിചാരണ തുടങ്ങിയിരുന്നു.
കണ്ണൂർ: (KVARTHA) പോലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പ്രതികളായ 18 മുസ്ലിം ലീഗ് പ്രവർത്തകരെ പയ്യന്നൂർ അസിസ്റ്റന്റ് സെഷൻസ് കോടതി വെറുതെ വിട്ടു. കോരൻപീടികയിലെ പ്രവർത്തകരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. 2010 മെയ് 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സി.പി.എം. പ്രവർത്തകർ ബോംബെറിഞ്ഞതിനെ തുടർന്ന് സംഘർഷം ഉണ്ടാവുകയും, ലീഗ് പ്രവർത്തകർ പ്രകടനം നടത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന അന്നത്തെ എസ്.ഐ. ടി. ഉത്തംദാസിനെയും പോലീസ് സംഘത്തെയും ബോംബെറിഞ്ഞും കല്ലും വടിയും ഉപയോഗിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ചുവെന്നുമാണ് കേസ്. സംഭവത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റിരുന്നു. 2012 ജൂണിൽ പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രപ്രകാരമാണ് പയ്യന്നൂർ അസിസ്റ്റന്റ് സെഷൻസ് കോടതിയിൽ വിചാരണ നടന്നത്.
എം.വി. ലത്തീഫ്, പി.വി. അഷറഫ്, കെ.പി. ഷക്കീർ, പി.വി. ഇർഷാദ്, നജീബ്, പി.സി. റാഷിദ്, കെ. നാസർ, കെ. സാദിഖ്, എം.വി. ഉനൈസ്, പി.സി. സാജിദ്, പി.വി. റിയാസ്, പി.വി. റഹീസ്, അഷറഫ് പുളുക്കൂൽ, കെ.ടി. ആബിദ്, പി.ടി.പി. ജാബിർ, യു.എം. ഇസ്മായിൽ, എം. അജാസ്, സി. റസാക്ക് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി അഡ്വ. ഹനീഫ് പുളുക്കൂൽ, അഡ്വ. സക്കരിയ കായക്കൂൽ, അഡ്വ. വി.എ. സതീശൻ, അഡ്വ. ഡി.കെ. ഗോപിനാഥൻ എന്നിവർ ഹാജരായി.
Court acquits 18 Muslim League workers in the case of attempting to attack police officers with bombs, stones, and weapons in 2010.
#MuslimLeague #CourtAcquits #PoliceAttack #KannurNews #KeralaNews #BombAttackCase