യുവതിയെ വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മാതാപിതാക്കള്‍ കൊലപ്പെടുത്തിയതാണെന്ന് പൊലീസ്
Oct 20, 2021, 18:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 20.10.2021) മറ്റൊരാളുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ വിവാഹിതയായ മകളെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയതായി പൊലീസ്. രാമനാഥപുരം ജില്ലയിലെ പരമകുടിയിലാണ് സംഭവം. നണ്ടുപ്പട്ടി ഗ്രാമത്തില്‍ താമസിക്കുന്ന കൗസല്യ(23)യാണ് മരിച്ചത്. സംഭവത്തില്‍ കൗസല്യയുടെ മാതാപിതാക്കളായ തെന്നരശിനെയും അമൃതവല്ലിയെയും എമനേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: നാലുവര്‍ഷം മുമ്പായിരുന്നു കൗസല്യയുടെ വിവാഹം. കുടുംബകലഹത്തെ തുടര്‍ന്ന് ഭര്‍തൃഗൃഹംവിട്ട യുവതി നാലുമാസമായി മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ഇതിനിടയില്‍ ഗ്രാമത്തില്‍ത്തന്നെയുള്ള അന്യജാതിക്കാരനായ ഒരു യുവാവുമായി യുവതി അടുപ്പത്തിലായി. ഇതറിഞ്ഞ തെന്നരശും അമൃതവല്ലിയും മകളെ ശാസിക്കുകയും ഭര്‍ത്താവിനോടൊപ്പം പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍, യുവതി കാമുകനുമായുള്ള ബന്ധം തുടര്‍ന്നു. ഇതേച്ചൊല്ലി വീട്ടില്‍ വഴക്കായതോടെ കഴിഞ്ഞ വെള്ളിയാഴ്ച കൗസല്യ എലിവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. അബോധാവസ്ഥയില്‍ക്കിടന്ന യുവതിയെ അയല്കാര്ചേര്ന്ന് പരമകുടി സര്‍കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അധികൃതരെ അറിയിക്കാതെ തെന്നരശും അമൃതവല്ലിയും മകളെ വീട്ടിലേക്ക് കൊണ്ടുപോന്നു. പിന്നീട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മകള്‍ വിഷം കഴിച്ച് മരിച്ചെന്നാണ് ദമ്പതികള്‍ നാട്ടുകാരോട് പറഞ്ഞത്. ആരെയും അറിയിക്കാതെ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയാണ് ദുരൂഹമരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയത്. വീട്ടുകാരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃതദേഹം ദഹിപ്പിക്കുന്നതിനുള്പെടെ സംഭവത്തിന് കൂട്ടുനിന്നവര്‍ക്കായി അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

