ചെങ്ങന്നൂരില്‍ തനിച്ച് താമസിക്കുന്ന വൃദ്ധദമ്പതികള്‍ വെട്ടേറ്റ് മരിച്ചനിലയില്‍; ഭര്‍ത്താവിന്റെ മൃതദേഹം സ്റ്റോര്‍ മുറിയിലും ഭാര്യയുടേത് അടുക്കളയ്ക്ക് സമീപവും കണ്ടെത്തി

 


ചെങ്ങന്നൂര്‍: (www.kvartha.com 12.11.2019) ചെങ്ങന്നൂരില്‍ തനിച്ച് താമസിക്കുന്ന വൃദ്ധദമ്പതികളെ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടൈത്തി. വെണ്‍മണി കൊഴുവല്ലൂര്‍ പാറച്ചന്ത ആഞ്ഞിലിമൂട്ടില്‍ എ പി ചെറിയാന്‍ (75), ഭാര്യ ലില്ലി (68) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ചെറിയാന്റെ മൃതദേഹം പുറത്തെ സ്റ്റോര്‍ മുറിയിലും ഭാര്യ ലില്ലി (68)യുടെ മൃതദേഹം അടുക്കളയ്ക്കു സമീപവും ആണ് കാണപ്പെട്ടത്. ഇവരുടെ മക്കള്‍ വിദേശത്താണ്. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് സംശയിക്കുന്നു.

ചെങ്ങന്നൂരില്‍ തനിച്ച് താമസിക്കുന്ന വൃദ്ധദമ്പതികള്‍ വെട്ടേറ്റ് മരിച്ചനിലയില്‍; ഭര്‍ത്താവിന്റെ മൃതദേഹം സ്റ്റോര്‍ മുറിയിലും ഭാര്യയുടേത് അടുക്കളയ്ക്ക് സമീപവും കണ്ടെത്തി

സ്ഥലത്തേക്കു പൊലീസ് ആരെയും പ്രവേശിപ്പിക്കുന്നില്ല. മോഷണശ്രമമാണോ കൊലയ്ക്ക് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Couple stabbed to death in Chengannur, Stabbed to death, Local-News, News, Murder, Crime, Criminal Case, Police, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia