സ്വാമി നിത്യാനന്ദയുടെ ആശ്രമത്തില്‍ പെണ്‍മക്കളെ തടഞ്ഞുവെച്ചിരിക്കുന്നു; തിരിച്ചെത്തിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരാതിയുമായി ദമ്പതികള്‍ ഹൈക്കോടതിയില്‍
Nov 19, 2019, 15:34 IST
അഹമ്മദാബാദ്: (www.kvartha.com 19.11.2019) വിവാദ സ്വാമി നിത്യാനന്ദ നടത്തുന്ന ആശ്രമത്തില്‍ തങ്ങളുടെ രണ്ടു പെണ്‍മക്കളെ തടഞ്ഞുവച്ചിരിക്കുകയാണെന്നും അവരെ തിരിച്ചെത്തിക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ദമ്പതികള്‍ ഹൈക്കോടതിയില്‍ പരാതി നല്‍കി. ജനാര്‍ദന ശര്‍മയും ഭാര്യയും തിങ്കളാഴ്ച ഗുജറാത്ത് ഹൈക്കോടതിയിലാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്.
2013 ല്‍ ദമ്പതികളുടെ ഏഴു മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള നാല് പെണ്‍മക്കളെ ബംഗളൂരുവില്‍ സ്വാമി നിത്യാനന്ദ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേര്‍ത്തിരുന്നു. എന്നാല്‍ ഈ വര്‍ഷം കുട്ടികളെ നിത്യാനന്ദ നടത്തുന്ന മറ്റൊരു സ്ഥാപനത്തിലേക്കു മാറ്റി. എന്നാല്‍ കുട്ടികളെ കാണണമെന്ന മാതാപിതാക്കളുടെ ആവശ്യം സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ നിഷേധിച്ചു.
തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെ ശര്‍മ സ്ഥാപനം സന്ദര്‍ശിക്കുകയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ തിരികെ കൊണ്ടു വരികയും ചെയ്തു. എന്നാല്‍ മൂത്ത കുട്ടികളായ ലോപാമുദ്ര ജനാര്‍ദന ശര്‍മയും (21) നന്ദിതയും (18) മടങ്ങിവരാന്‍ കൂട്ടാക്കിയില്ല. അതേസമയം നേരത്തെ തങ്ങളുടെ രണ്ട് ഇളയ പെണ്‍മക്കളെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയിലേറെ അനധികൃത തടവില്‍ പാര്‍പ്പിച്ചിരുന്നുവെന്ന് ആരോപിച്ച ദമ്പതികള്‍ അവരെ കോടതിയില്‍ ഹാജരാക്കി കൈമാറണമെന്നും കോടതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

സ്ഥാപനത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന പ്രായപൂര്‍ത്തയാകാത്ത മറ്റു കുട്ടികളെപ്പറ്റി അന്വേഷിക്കണമെന്നും ശര്‍മ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ജൂണില്‍ കര്‍ണാടക കോടതി നിത്യാനന്ദയ്ക്കെതിരെ പീഡനക്കേസില്‍ കുറ്റം ചുമത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Couple Moves HC to Get Daughters Out of Godman Nithyananda's Institute, Ahmedabad, News, Religion, Crime, Complaint, Court, Police, National.
Keywords: Couple Moves HC to Get Daughters Out of Godman Nithyananda's Institute, Ahmedabad, News, Religion, Crime, Complaint, Court, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.