തിരുവനന്തപുരത്ത് കോര്‍പറേഷന്‍ ജീവനക്കാരനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
Oct 8, 2021, 09:27 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 08.10.2021) തിരുവനന്തപുരത്ത് കോര്‍പറേഷന്‍ ജീവനക്കാരന്‍ കുത്തേറ്റ് മരിച്ചു. കോര്‍പറേഷനിലെ എന്‍ജിനീയറിങ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഷിബു രഞ്ജന്‍ ആണ് മരിച്ചത്. സഹപ്രവര്‍ത്തകന്‍ രഞ്ജിത്ത് കുത്തി കൊലപ്പെടുത്തിയതാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രതിയെ പൊലീസ് പിടികൂടി.
വ്യാഴാഴ്ച രാത്രി 8 മണിയോടെ രാജാജി നഗറിലായിരുന്നു സംഭവം. മരിച്ച ഷിബുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. കേരള മുനിസിപല്‍ ആന്‍ഡ് കോര്‍പറേഷന്‍ സ്റ്റാഫ് യൂണിയ(കെ എം സി എസ് യു)ന്റെ സജീവ പ്രവര്‍ത്തകനായിരുന്നു മരിച്ച ഷിബു രഞ്ജന്‍.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

