Madras HC | ജാതി അതിക്രമ കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെതിരെ ഇരയായവര്‍ ഉന്നയിക്കുന്ന എതിര്‍പ്പുകള്‍ പരിഗണിക്കണമെന്ന് മദ്രാസ് ഹൈകോടതി
Apr 2, 2023, 14:18 IST
മധുര: (www.kvartha.com) ജാതി അതിക്രമ കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെതിരെ ഇരയായവര്‍ ഉന്നയിക്കുന്ന എതിര്‍പ്പുകള്‍ പരിഗണിക്കണമെന്ന് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് നിരീക്ഷിച്ചു. 2020ലും 2021ലും ഡി ലക്ഷ്മണന്‍ ഡി സുരേഷ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. 2020-ല്‍ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ഇരുവരെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ എസ്സി/എസ്ടി നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയ പ്രതികളായ അഞ്ചുപേര്‍ക്ക് മധുര മൂന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതിനെതിരെയായിരുന്നു ഇവര്‍ ഹൈകോടതിയെ സമീപിച്ചത്.
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കെതിരായ മാനഹാനി, അപമാനം, പീഡനം എന്നിവ തടയുന്നതിനാണ് എസ്സി/എസ്ടി നിയമം പ്രത്യേകമായി നടപ്പാക്കിയതെന്ന് ജഡ്ജ് നിരീക്ഷിച്ചു. എന്നാല്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ പ്രബല ജാതികളുടെ കൈകളില്‍ നിന്ന് പലവിധ അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നത് തുടരുന്നു എന്ന നിരാശാജനകമായ യാഥാര്‍ത്ഥ്യത്തിന്റെ അംഗീകാരം കൂടിയാണ് ഈ നിയമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എസ്സി/എസ്ടിയില്‍ പെട്ട ഒരാള്‍ക്കെതിരെ മറ്റ് പ്രബല ജാതിക്കാരുടെ കൈകളാല്‍ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന ഒരു കുറ്റത്തിന് ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും അത് ഇരയായ വ്യക്തി എതിര്‍ക്കുകയും ചെയ്യുമ്പോള്‍, കോടതിയുടെ ചുമതല എതിര്‍പ്പ് ശരിയായ വീക്ഷണകോണില്‍ പരിഗണിക്കുക എന്നതാണ്', ജഡ്ജ് നിരീക്ഷിച്ചു.

Keywords: News, National, Top-Headlines, Tamil Nadu, High-Court, Court Order, Verdict, Religion, Crime, Criminal Case, Madras High Court, Consider objections of caste atrocity victims against bail to accused: Madras HC.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.