ഷുഐബ് കോണ്‍ഗ്രസിനും യുഡിഎഫിനും നല്‍കിയത് പുതുജീവന്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 23.02.2018) ഷുഐബ് വധക്കേസ് സമ്പൂര്‍ണമായി ഏറ്റെടുത്തതോടെ സംസ്ഥാന കോണ്‍ഗ്രസിനും യുഡിഎഫിനും പുതുജീവന്‍. യൂത്ത് കോണ്‍ഗ്രസ് ബ്ലോക് സെക്രട്ടറിയായതുകൊണ്ടു മാത്രമല്ല കണ്ണൂരിലെ രാഷ്ട്രീയ കൊലകള്‍ക്കെതിരായ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഭാഗമായിക്കൂടിയാണ് ശുഹൈബ് വധക്കേസ് ഏറ്റെടുക്കുന്നത് എന്നാണ് കോണ്‍ഗ്രസ് വിശദീകരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വന്‍ പരാജയത്തിനു ശേഷം കോണ്‍ഗ്രസിനും മുന്നണിക്കും തുടര്‍ച്ചയായി തിരിച്ചടികളാണുണ്ടായത്. കെ എം മാണിയുടെ കേരള കോണ്‍ഗ്രസും എം പി വീരേന്ദ്രകുമാറിന്റെ ജനദാതളും യുഡിഎഫ് വിട്ടതും സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതും അതിലെ വെളിപ്പെടുത്തലുകള്‍ ഉണ്ടാക്കിയ നാണക്കേടും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ചെറുതായൊന്നുമല്ല ക്ഷീണിപ്പിച്ചത്.

ഷുഐബ് കോണ്‍ഗ്രസിനും യുഡിഎഫിനും നല്‍കിയത് പുതുജീവന്‍


ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അതില്‍ നിന്നെല്ലാം കരകയറാന്‍ ലഭിച്ച ആയുധമായാണ് ഷുഐബ് വധത്തെ കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വം കാണുന്നത്. കണ്ണൂരില്‍ കെ സുധാകരന്‍ നടത്തുന്ന നിരാഹാര സമരം, തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഡീന്‍ കുര്യാക്കോസും സി ആര്‍ മഹേഷും നടത്തുന്ന നിരാഹാര സമരം എന്നിവ കൃത്യമായി കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു വേണ്ടിക്കൂടി ആസൂത്രണം ചെയ്തവയാണ്. അതേസമയം, അന്വേഷണം സിബിഐക്ക് കൈമാറണം എന്ന ഷുഐബിന്റെ കുടുംബത്തിന്റെ ആവശ്യത്തിനു പിന്നില്‍ കോണ്‍ഗ്രസിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടെന്നാണ് സിപിഎമ്മും സര്‍ക്കാരും വിലയിരുത്തുന്നത്.

അന്വേഷണം സിബിഐയെ ഏല്‍പ്പിക്കുന്നതുവരെ നിരാഹാര സമരം എന്നാണ് കെ സുധാകരന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിരാഹാരം തുടങ്ങിയത് അനിശ്ചിതകാലത്തേക്കായിരുന്നില്ലെങ്കിലും പിന്നീട് അങ്ങനെയാക്കി മാറ്റുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം രാഷ്ട്രീയ മുഖ്യധാരയില്‍ നിന്ന് പുറത്തായിരുന്ന സുധാകരനും ഇത് തിരിച്ചുവരവായി. ഇതിനു പുറമേയാണ് ഷുഐബിന്റെ കുടുംബത്തെ സഹായിക്കാന്‍ 110 കേന്ദ്രങ്ങളില്‍ ധനസമാഹരണം നടത്തിയത്. ഇതെല്ലാം സിപിഎമ്മിനെതിരായ രാഷ്ട്രീയ നേട്ടത്തിനു പലവിധത്തില്‍ സഹായകമാകുന്നു എന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. നിയമസഭാ സമ്മേളനം വൈകാതെ വീണ്ടും തുടങ്ങാനിരിക്കെ സഭയിലും പുറത്തും ഷുഐബ് വധവും കൊലപാതക രാഷ്ട്രീയവും സജീവ ചര്‍ച്ചയാക്കാനാണ് ശ്രമം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Crime, Criminal Case, Murder case, Congress, UDF, CPM, CBI, Strike, Congress' political come back through Shuhaib murder.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia