SWISS-TOWER 24/07/2023

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ബ്ലോക് പ്രസിഡന്റിനെ അജ്ഞാതര്‍ വെടിവച്ച് കൊന്നു

 



ഭോപാല്‍: (www.kvartha.com 17.03.2021) മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ബ്ലോക് പ്രസിഡന്റിനെ അജ്ഞാതര്‍ വെടിവച്ച് കൊന്നു. ഗുവാര ബ്ലോക് പ്രസിഡന്റ് ഇന്ദ്ര പ്രതാപ് സിങ് പാര്‍മറിനാണ്ണ് ഛതര്‍പൂരില്‍ വെച്ച് വെടിയേറ്റ് മരിച്ചത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. 
Aster mims 04/11/2022

'വെടിയേറ്റ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്'- എസ് പി ലോകേന്ദ്ര സിങ് പറഞ്ഞു. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് ആവശ്യപ്പെട്ടു.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ബ്ലോക് പ്രസിഡന്റിനെ അജ്ഞാതര്‍ വെടിവച്ച് കൊന്നു


കൃത്യം നടന്ന സ്ഥലത്തുവെച്ച് പാര്‍മര്‍ രണ്ട് ബൈക് യാത്രക്കാരോട് സംസാരിക്കവേ ചുവന്ന നിറത്തിലുള്ള ബൈകിലെത്തിയ രണ്ടുപേര്‍ പുറകില്‍ നിന്ന് വെടിയുതിര്‍ക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ലഭ്യമായതായി കോണ്‍ഗ്രസ് നേതാവ് ദീപ്തി പാണ്ഡേ പറഞ്ഞു.

Keywords:  News, National, India, Bhoppal, Crime, Killed, Congress, Bike, Vehicles, CCTV, Ex minister, Cong block president shot dead in Madhya Pradesh's Chhatarpur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia