Injured | ലോഡ്ജില്‍ സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

 


ADVERTISEMENT


പാലക്കാട്: (www.kvartha.com) ലോഡ്ജില്‍ സിനിമാ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. വടകര സ്വദേശി ഷിജാബിനാണ് കഴുത്തിന് കുത്തേറ്റത്. ഇയാളെ തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സഹപ്രവര്‍ത്തകനായ ഉത്തമനാണ് കുത്തിയതെന്ന് ഷിജാബ് പൊലീസില്‍ മൊഴി നല്‍കി.
Aster_MIMS

പാലക്കാട് സിറ്റി ലോഡ്ജില്‍വച്ച് ഇരുവരും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെയാണ് സംഭവമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ പാലക്കാട് സൗത് പൊലീസ് കസ്റ്റഡിയിലെടുത്തു. 

എന്നാല്‍ ഷിജാബ് സ്വയം ചെയ്തതാണെന്ന് വിഷയത്തില്‍ ഉത്തമന്റെ വാദം. 

Injured | ലോഡ്ജില്‍ സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു


Keywords:  News,Kerala,State,palakkad,Local-News,Clash,Injured,Police,Crime,attack, Conflict between film workers at Palakkad Lodge, one injured
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia