Adv Martin George | കാക്കയങ്ങാട് സ്ഫോടനത്തില്‍ സമഗ്രാന്വേഷണം വേണം: അഡ്വ. മാര്‍ടിന്‍ ജോര്‍ജ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കണ്ണൂര്‍: (www.kvartha.com) കാക്കയങ്ങാട് ബോംബ് നിര്‍മാണത്തിനിടെ ഒരു വീട്ടിലുണ്ടായ സ്ഫോടനത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. ബി ജെ പി പ്രവര്‍ത്തകന്റെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. എന്നാല്‍ സംഭവം മൂടിവെയ്ക്കാനുള്ള ശ്രമം തുടക്കത്തില്‍ തന്നെ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. 
Aster mims 04/11/2022

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ വീട്ടില്‍ സമാന സംഭവം ഉണ്ടായതായാണ് നാട്ടുകാരില്‍ നിന്നും അറിയാന്‍ സാധിച്ചത്. നിലവില്‍ സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കണ്ണൂരില്‍ ഇപ്പോഴും ബോംബ് നിര്‍മാണമടക്കം നടക്കുന്നുണ്ടെന്നത് ആശങ്കയയുര്‍ത്തുന്ന കാര്യമാണ്. 

Adv Martin George | കാക്കയങ്ങാട് സ്ഫോടനത്തില്‍ സമഗ്രാന്വേഷണം വേണം: അഡ്വ. മാര്‍ടിന്‍ ജോര്‍ജ്


ബി ജെ പിയും സി പി എമ്മും അവരുടെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ക്ക് സംരക്ഷണമേര്‍പെടുത്തുന്നതാണ് ഗൗരവമായി കാണേണ്ടത്. ബോംബുകള്‍ കണ്ടെത്താന്‍ മുമ്പുള്ളത് പോലെ പൊലീസിന്റെ ഭാഗത്തുനിന്ന് പരിശോധനകളൊന്നും നടക്കാറില്ല. കാക്കയങ്ങാട് സംഭവത്തില്‍ കര്‍ശന നടപടി പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും നിരപരാധികളുടെ ജീവന് ഭീഷണിയാകുന്ന ബോംബ് നിര്‍മാണത്തിന് തടയിടണമെന്നും മാര്‍ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

Keywords:  News, Kerala, State, Blast, Top-Headlines, Congress, BJP, CPM, DCC, Politics, Political party, Crime, Police, Comprehensive investigation is needed in Kakkayangad blast Advocate Martin George
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script