Booked | യൂസ്ഡ് കാര്‍ ഷോറൂം ജീവനക്കാര്‍ യുവതികളെയും സുഹൃത്തുക്കളെയും മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്ന പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്
Oct 24, 2023, 11:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (KVARTHA) യൂസ്ഡ് കാര്‍ ഷോറൂം ജീവനക്കാര്‍ യുവതികളെയും സുഹൃത്തുക്കളെയും പൂട്ടിയിട്ട് ക്രൂരമായി
മര്‍ദിച്ചെന്ന പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് പൊലീസ് കേസെടുത്തു. വൈറ്റില ട്രൂ വാല്യു ഷോറൂമിലെ മാനേജരായ ജോസിനെതിരെയും കണ്ടാല്‍ അറിയാവുന്ന നാല് ജീവനക്കാര്‍ക്കെതിരെയുയാണ് കേസെടുത്തത്. നിലവില്‍ ആരെയും പിടികൂടിയിട്ടില്ല. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
പൊലീസ് പറയുന്നത്: വെള്ളിയാഴ്ച വൈകിട്ടോടെയാണ് കരുമാലൂര്‍ സ്വദേശികളായ സോഫിയ, ശ്രുതി, നിധിന്‍, ശംസീര്‍ എന്നിവര്‍ക്ക് ക്രൂരമര്‍ദനമേറ്റത്. വൈറ്റിലക്കടുത്ത് മാരുതി ട്രൂ വാല്യൂ ഷോറൂമിലെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചെന്നും സ്പാനര്‍ കൊണ്ട് തലക്ക് അടിച്ചുവെന്നുമാണ് പരാതി.
മര്‍ദനമേറ്റ സോഫിയയുടെ ബന്ധു മൂന്ന് മാസം മുന്‍പ് ട്രൂ വാല്യുവില്‍ നിന്ന് കാറ് വാങ്ങിയിരുന്നു. ഇതുവരെ കാറിന്റെ ഉടമസ്ഥാവകാശം ബന്ധുവിന്റെ പേരിലേക്ക് മാറ്റിയിട്ടില്ല. ഒടുവില്‍ ട്രൂ വാല്യുക്കാരെ ബന്ധപ്പെട്ടപ്പോള്‍ വെള്ളക്കടലാസില്‍ ഒപ്പിട്ടു വാങ്ങി. തുടര്‍ന്നും ഉടമസ്ഥാവകാശം മാറ്റാതായതോടെയാണ് ഇതന്വേഷിക്കുന്നതിനായി സോഫിയ സുഹൃത്തുക്കളുമൊത്ത് ട്രൂ വാല്യു ഷോറൂമിലെത്തിയത്.
ഇവരെ അകത്തേക്ക് കൊണ്ടുപോയ മാനേജര്‍ മുറിയില്‍ പൂട്ടിയിട്ടു. പെണ്‍കുട്ടികളെ കേട്ടാല്‍ അറയ്ക്കുന്ന തെറി പറഞ്ഞു. നിധിനും ശംസീറും ഇത് ചോദ്യം ചെയ്തതോടെ ക്രൂരമായി മര്‍ദിച്ചു. ജീവനക്കാര്‍ നിലത്തിട്ട് ചവിട്ടി, ദേഹത്ത് കയറി പിടിച്ചു എന്നും ഉപദ്രവിച്ചുവെന്നും പെണ്‍കുട്ടികളുടെ മൊഴിയിലുണ്ട്.
മര്‍ദനത്തില്‍ നിധിന്റെ മൂക്കിന് ഗുരുതര പരുക്കേറ്റു. ശ്രുതിയുടെ കൈക്കും പരുക്കുണ്ട്. പൂട്ടിയിട്ട് കടന്നുകളഞ്ഞ ജീവനക്കാര്‍ പെണ്‍കുട്ടികള്‍ ബഹളംവെച്ച് പൊലീസിനെ വിളിക്കുമെന്ന് കണ്ടതോടെയാണ് തുറന്നുവിട്ടത്. ട്രൂവാല്യുവില്‍ ഉണ്ടായിരുന്ന വനിതാ ജീവനക്കാരിയും പൂട്ടിയിടാന്‍ കൂട്ടുനിന്നെന്ന് പെണ്‍കുട്ടികള്‍ ആരോപിക്കുന്നു. കേസില്‍ പ്രതികള്‍ എല്ലാം ഒളിവിലാണെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
Keywords: News, Kerala, Kerala-News, Crime, Crime-News, Kochi News, Attacked, Police, Complaint, Used Car, Showroom, Employees, Locked, Women, Friends, Attacked, Case, Complaints that used car showroom employees locked women and their friends and attacked; case.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.