Assault | പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി സഹപാഠികള്‍ മര്‍ദിച്ചതായി പരാതി

 


തലശേരി: (www.kvartha.com) പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ തല്ലിച്ചതച്ചതായി പരാതി. തലശേരി ബിഇഎംപി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ശാമില്‍ ലത്വീഫാണ് സഹപാഠികളുടെ ക്രൂരമര്‍ദനത്തിന് ഇരയായതെന്നാണ് പരാതി. സഹപാഠികളായ വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറാതെ പുറത്തിറങ്ങി നടക്കുന്നത് താന്‍ അധ്യാപികയോട് പറഞ്ഞു എന്ന സംശയത്താലാണ് ഇവര്‍ തന്നെ മര്‍ദിച്ചത് എന്നാണ് ശാമില്‍ പറയുന്നത്.
         
Assault | പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി സഹപാഠികള്‍ മര്‍ദിച്ചതായി പരാതി

സംഭവത്തില്‍ 11 പേര്‍ക്കെതിരെ തലശേരി പൊലീസ് കേസെടുത്തു. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാമിലിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ചിറക്കരയില്‍ നിര്‍മാണത്തിലിരിക്കുന്ന മറ്റൊരു വീട്ടിലെത്തിച്ചാണ് സഹപാഠികള്‍ മര്‍ദിച്ചതെന്നാണ് ആരോപണം.

ശാമിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്ക് ക്ഷതമേറ്റതിനെ തുടര്‍ന്ന് തലശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശാമിലിനെ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നാലെ ശാമിലിന്റെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. 11 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ ഒന്‍പത് പേര്‍ 18 വയസ് തികയാത്തവരാണ്.


Keywords:  Latest-News, Kannur, Assault, Top-Headlines, Crime, Complaint, Students, Video, Viral, Thalassery, Complaint that student assaulted by classmates.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia