Complaint | കണ്ണൂര്‍ മെഡികല്‍ കോളജിലെ സുരക്ഷാ ജീവനക്കാരനെ രോഗിയുടെ ബന്ധു മര്‍ദിച്ചതായി പരാതി
Jul 18, 2023, 21:02 IST
കണ്ണൂര്‍: (www.kvartha.com) പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജിലെ സുരക്ഷാ ജീവനക്കാരനെ രോഗിയുടെ ബന്ധു മര്‍ദിച്ചതായി പരാതി. കാര്‍ഡിയോളജി വിഭാഗത്തിലെ സുരക്ഷാ ജീവനക്കാരന്‍ കുളപുറത്തെ പി സന്തോഷിനെ (50) ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിയോടെ അക്രമിച്ചെന്നാണ് പരാതി. അതീവ ഗുരുതരാവസ്ഥയിലാകുന്നവരെ പരിചരിക്കുന്ന സിസിയുവിലേക്ക് രോഗിയെ കാണാന്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച മുസമ്മില്‍ എന്നയാളാണ് മര്‍ദിച്ചതെന്നാണ് ആരോപണം.
ഡോക്ടര്‍മാരുടെ പ്രത്യേക അനുമതിയോടെ മാത്രമെ സിസിയുവിലേക്ക് കടന്ന് രോഗികളെ കാണാന്‍ അനുവദിക്കാറുളളൂ. ഇതുപറഞ്ഞ് മുസമ്മലിലെ പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ വാക് തര്‍ക്കത്തിനിടെ മര്‍ദിച്ചുവെന്നാണ് പരാതി. സന്തോഷിനെ മെഡികല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡികല്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ സെക്യൂരിറ്റി എംപ്ലോയീസ് അസോസിയേഷന്‍ (സി ഐ ടി യു) സെക്രടറി മടപ്പളളി ബാലകൃഷ്ണന്‍ പ്രതിഷേധിച്ചു.

Keywords: Pariyaram, Crime, Medical College Kannur, Kerala News, Knanur News, Crime, Assault, Complaint that security guard of Kannur Medical College assaulted.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.