Police assaulted | ദേശീയപാത ഉപരോധം ചിത്രീകരിക്കുന്നതിനിടെ പത്ര ഫോടോഗ്രാഫര്‍ക്ക് നേരേ പൊലീസ് ആക്രമണമെന്ന് പരാതി
Sep 22, 2022, 20:51 IST
കണ്ണൂര്‍: (www.kvartha.com) പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ദേശീയപാത ഉപരോധം ചിത്രീകരിക്കുന്നതിനിടെ സുപ്രഭാതം ഫോടോഗ്രാഫര്‍ക്ക് നേരേ പൊലീസ് ആക്രമണമെന്ന് പരാതി. പൊലീസിന്റെ ലാതിയടിയേറ്റ സുപ്രഭാതം കണ്ണൂര്‍ യൂനിറ്റ് ഫോടോഗ്രാഫര്‍ കെഎം ശ്രീകാന്തിന് (39) പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ പത്തരയോടെ കണ്ണൂര്‍ ചേംബര്‍ ഹോളിന് സമീപമായിരുന്നു സംഭവം.
റോഡ് ഉപരോധിച്ച പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ മാറ്റുന്നതിനിടെ പ്രകോപനമൊന്നുമില്ലാതെ കണ്ണട വച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ലാതികൊണ്ട് ശ്രീകാന്തിന്റെ തലയ്ക്കും ദേഹത്തും ലാതി കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് ആരോപണം. തലപൊട്ടി ചോരയൊലിച്ച ശ്രീകാന്തിനെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.
കാമറയും ബാഗും ഉണ്ടായിരുന്നയാളെ മാധ്യമപ്രവര്‍ത്തകന്‍ എന്നറിഞ്ഞ് കൊണ്ട് ബോധപൂര്‍വമാണ് ആക്രമിച്ചതെന്നാണ് ആരോപണം. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമിറ്റിയും ശ്രീകാന്തും മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് ചീഫിനും സിറ്റി പൊലീസ് കമീഷണര്‍ക്കും പരാതി നല്‍കി.a

Keywords: Latest-News, Kerala, Kannur, Top-Headlines, Assault, Crime, Complaint, Police, Complaint that police assaulted.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.