Theft | 'കണ്ണൂര്‍ നഗരത്തിലെ അങ്കണവാടിയില്‍ കയറിയ കള്ളന്‍ കഞ്ഞിവെച്ചുകുടിച്ച് മോഷണം നടത്തി സ്ഥലം വിട്ടു'
Oct 6, 2022, 22:13 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ നഗരത്തിലെ അംഗനവാടിയില്‍ കയറിയ കള്ളന്‍ കഞ്ഞിവെച്ചുകുടിച്ച് വിശപ്പടക്കുകയും വ്യാപകനാശനഷ്ടം വരുത്തുകയും ചെയ്ത ശേഷം മോഷണ മുതലുമായി സ്ഥലം വിട്ടതായി പരാതി. കണ്ണൂര്‍ കോര്‍പറേഷനിലെ കാനത്തൂര്‍ അന്‍പത്തിരണ്ടാം വാര്‍ഡിലെ താവക്കര വെസ്റ്റ് അംഗനവാടിയില്‍ കയറി കഞ്ഞിയും ചെറുപയര്‍ കറിവെച്ചും ഉപ്പുമാവുണ്ടാക്കിയും ഓലൈറ്റുണ്ടാക്കിയും ഭക്ഷണം കഴിച്ചതിനു ശേഷം ഉറങ്ങിയ മോഷ്ടാവ് ഇറങ്ങിപോകുമ്പോള്‍ അംഗനവാടിയിലെ സാധനങ്ങള്‍ നശിപ്പിക്കുകയും വാടര്‍പ്യൂരിഫയര്‍ എടുത്തുകൊണ്ടു പോവുകയും ചെയ്തതായാണ് പരാതി.
ഇതു രണ്ടാം തവണയാണ് ഇവിടെ മോഷണം നടക്കുന്നത്. അങ്കണവാടിയുടെ സീലിങ് പൊളിച്ചാണ് മോഷ്ടാവ് വ്യാഴാഴ്ച പുലര്‍ചെ അകത്തുകടന്നതെന്നാണ് വിവരം. നേരത്തെ കോര്‍പറേഷന്‍ അറവുശാലയായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിന്റെ മുന്‍ഭാഗത്താണ് അങ്കണവാടി പ്രവര്‍ത്തിച്ചുവരുന്നത്. ഏഴുകുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. മോഷ്ടാവ് ഉപേക്ഷിച്ചെന്നു കരുതുന്ന കഠാര, സ്‌ക്രൂഡ്രൈവര്‍ എന്നിവ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. പത്തുകിലോ അരിയും ചെറുപയറും മറ്റു സാധനങ്ങളും ഇവിടെ നിന്നും നശിപ്പിച്ചിട്ടുണ്ടെന്ന് അങ്കണവാടി വര്‍കറായ വി ജയ്സ അറിയിച്ചു.
കണ്ണൂര്‍ ടൗണ്‍ സിഐ ബിനുമോഹന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കണ്ണൂര്‍ നഗരത്തിലെ ഹൃദയഭാഗത്താണ് അങ്കണവാടി സ്ഥിതി ചെയ്യുന്നത്. പൊലിസ് പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 12 നും ഇവിടെ മോഷണശ്രമം നടന്നിരുന്നു. കണ്ണൂര്‍ താണയിലെ മുഴത്തടത്തെ അങ്കണവാടിയിലും ഇതിനു സമാനമായി മോഷ്ടാവ് കയറുകയും അരിയും മുട്ടയും ഉപയോഗിച്ചു കഞ്ഞിവെച്ചു കുടിക്കുകയും മുട്ട പാചകം ചെയ്തുകഴിക്കുകയും ചെയ്തിരുന്നതായും പരാതിയുണ്ട്. ഈ കേസിലെ പ്രതിയെ പൊലിസിന് ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇതിനുശേഷമാണ് മറ്റൊരു കവര്‍ച കൂടി അരങ്ങേറിയത്.

Keywords: Latest-News, Kerala, Kannur, Top-Headlines, Complaint, Crime, Theft, Robbery, Police, Investigates, Complaint of theft in Anganawadi.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.