Police booked | വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്: പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്നും പണം തട്ടിയെടുത്തതായി പരാതി; പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്
Oct 31, 2023, 22:52 IST
കണ്ണൂര്‍: (KVARTHA) ഓണ്‍ലൈന്‍നായി പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കണ്ണൂര്‍ പയ്യാമ്പലം സ്വദേശിയായ യുവാവില്‍ നിന്ന് 1,10,518 രൂപ തട്ടിയെടുത്തതായി പരാതി. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സമാനമായ തട്ടിപ്പില്‍ ധര്‍മടം സ്വദേശിയായ യുവാവിന് 14000 രൂപ നഷ്ടമായതായും പരാതിയുണ്ട്.
'മോഹനവാഗ്ദാനങ്ങള്‍ നല്‍കി പലതവണകളായി ഓരോ ടാസ്‌ക് നല്‍കിയാണ് തട്ടിപ്പിനിരയാക്കുന്നത്. ടാസ്‌ക് ചെയ്യുന്നതിനായി നിശ്ചിത പണം നല്‍കിയാല്‍ ടാസ്‌ക് പൂര്‍ത്തീകരിച്ചതിന് ശേഷം പണം ലാഭത്തോടെ തിരിച്ചു നല്‍കും എന്ന് വാഗ്ദാനം നല്‍കി വിശ്വസിപ്പിക്കും. താല്‍പര്യം അറിയിച്ചാല്‍ അതിനോട് അനുബന്ധിച്ച ലിങ്കുകളും മറ്റും അയച്ചുതന്ന് ടാസ്‌ക് ആരംഭിക്കാന്‍ ആവശ്യപ്പെടും. തുടക്കത്തില്‍ ലാഭത്തോട് കൂടി പണം തിരികെ നല്‍കുമെങ്കിലും പിന്നീട് ടാസ്‌ക് ചെയ്യുന്നതിന് വേണ്ടി കൂടുതല്‍ പണം ആവശ്യപ്പെടുകയും പണം തിരികെ നല്‍കാതിരിക്കുകയും ചെയ്യുന്നു. ഇതോടെയാണ് ഇതൊരു തട്ടിപ്പാണെന്ന് പലര്‍ക്കും മനസിലാകുന്നത്. അപ്പോഴേക്കും ഒരു നല്ല തുക അകൗണ്ടില്‍ നിന്നും നഷ്ടമായിട്ടുണ്ടാവും', പൊലീസ് പറഞ്ഞു.
വാട്‌സ് ആപ്, ടെലിഗ്രാം തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലര്‍ത്തേണ്ടതും സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച് വരുന്ന ഈ കാലത്ത് പരിചയമല്ലാത്ത ഫോണ്‍ നമ്പറുകളില്‍ നിന്ന് വരുന്ന ഇതു പോലുള്ള മെസേജുകളോ കോളുകളോ ലഭിച്ചാല്‍ തിരിച്ച് മറുപടി അയക്കുകയോ അതിനെ പറ്റി ചോദിക്കുകയോ ചെയ്യരുതെന്നും സൈബര്‍ പൊലീസ് മുന്നറിയിപ്പുനല്‍കി.

Keywords: Crime, Police, Kerala News, Kannur News, Malayalam News, Crime News, Online Fraud, Complaint of extorting money from youths by offering them part-time jobs.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.