സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ക്രിമിനൽ സംഘത്തിന്റെ വിളയാട്ടമെന്ന് പരാതി; അക്രമണത്തിൽ പരിക്കേറ്റ പലരും ആശുപത്രിയിൽ; ഓപെറേഷന്‍ റേൻജറുമായി പൊലീസ്; പോത്തൻകോട് സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

 


തിരുവനന്തപുരം: (www.kvartha.com 26.12.2021) സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ക്രിമിനൽ സംഘം വിളയാടുന്നതായി പരാതി. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. എറണാകുളത്ത് വടിവാളുമായി എത്തിയവർ നാല് പേരെ വെട്ടി പരിക്കേൽപ്പിച്ചെന്നാണ് പരാതി. കാൽപാദത്തിന് വെട്ടേറ്റ നിലയിൽ വേളൂർ സ്വദേശി ആന്‍റോ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകളോടെ ജിനു കുര്യാക്കോസ്, എൽദോസ് കോണിച്ചോട്ടിൽ, ജോർജ് വർഗീസ് എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ക്രിമിനൽ സംഘത്തിന്റെ വിളയാട്ടമെന്ന് പരാതി; അക്രമണത്തിൽ പരിക്കേറ്റ പലരും ആശുപത്രിയിൽ; ഓപെറേഷന്‍ റേൻജറുമായി പൊലീസ്; പോത്തൻകോട് സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിസ്മസ് ദിനത്തിൽ ഉച്ചക്ക്​ കഞ്ചാവ് സംഘത്തെ ചോദ്യം ചെയ്തിരുന്നുവെന്നും ഇതിന്‍റെ പ്രതികാരമായാണ്​ ക്രിമിനൽ സംഘം ആക്രമിച്ചതെന്നുമാണ് നാട്ടുകാർ പറയുന്നത്.

അതേസമയം തിരുവനന്തപുരം വട്ടിയൂര്‍ക്കാവിന് സമീപം കാച്ചാണി സ്‌കൂള്‍ ജങ്ഷനില്‍ ശനിയാഴ്ച രാത്രി ക്രിമിനൽ സംഘങ്ങൾ ഏറ്റുമുട്ടിയതായും വിവരമുണ്ട്. പരസ്പരം സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തതായും പറയുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തിയെങ്കിലും ആരെയും പിടികൂടാനായിട്ടില്ല.

അതിനിടെ ക്രിമിനൽ സംഘങ്ങളെ അമര്‍ച ചെയ്യുന്നതിനായി തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ പൊലീസിന്റെ ഓപെറേഷന്‍ റേൻജര്‍ പരിശോധന തുടരുകയാണ്. തൃശൂരിൽ പരിശോധനയ്ക്കിടെ കൊലപാതക കേസുകളിലടക്കം പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്‌തു.

പോത്തൻകോട്ട് പിതാവിനെയും മകളെയും ആക്രമിച്ചെന്ന പരാതിയിൽ മൂന്ന് പേർ അറസ്റ്റിലായി. ആശിഖ്, ഫൈസൽ, നൗഫൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം, കൊല്ലം പൊലീസിന്റെ സംയുക്ത ഓപെറേഷനിലൂടെയായിരുന്നു ഇവരെ പിടികൂടിയത്.

Keywords:  Kerala, Thiruvananthapuram, News, Top-Headlines, Police, Complaint, Crime, Criminal Case, Assault, Gang, Ernakulam, Attack, Christmas, Drugs, Revenge, Complaint of criminal gang assaults in various places. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia