Police booked | വ്യാപാര സ്ഥാപനത്തിന് നേരെ അക്രമം നടത്തിയതായി പരാതി; പൊലീസ് കേസെടുത്തു
Jan 16, 2023, 21:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com) കായ്യത്ത് റോഡിലെ എടികെ ബില്‍ഡ് മാര്‍ട് ടൈല്‍ എന്ന സ്ഥാപനത്തിന്റെ ഷീറ്റും പ്രൊഫൈല്‍ ലൈറ്റും അക്രമി സംഘം തകര്‍ത്തതായി പരാതി. തിങ്കളാഴ്ച രാവിലെയാണ് അക്രമണം നടന്നത് ശ്രദ്ധയില്‍പെട്ടതെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞദിവസമായിരുന്നു പുതിയ എസിപി ഷീറ്റുകള്‍ സ്ഥാപിച്ചത്. എട്ടോളം മുറികള്‍ അടങ്ങിയതാണ് സ്ഥാപനം.
അതേസമയം, ബില്‍ഡിങ് ഉടമയാണ് അക്രമിച്ചതെന്ന് സ്ഥാപന ഉടമ അഫ്സല്‍ തലശേരി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 'പാര്‍കിങ് സ്ഥലത്ത് തള്ളി നില്‍ക്കുന്ന ഭാഗങ്ങള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബില്‍ഡിങ് ഉടമ നഗരസഭയ്ക്ക് പരാതി നല്‍കിയിരുന്നു. ഈ വിവരം കടയുടമയെ അറിയിച്ചിരുന്നില്ല. ഇതിനിടെയാണ് ബില്‍ഡിങ് ഉടമ അക്രമം നടത്തിയത്', പരാതിയില്‍ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords: Latest-News, Kerala, Kannur, Crime, Thalassery, Police, Complaint, Complaint of attack against shop.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.