Arrested | മദ്യം നൽകി വിദേശ വനിതയെ പീഡിപ്പിച്ചതായി പരാതി; 2 പേർ അറസ്റ്റിൽ

 


കൊല്ലം: (www.kvartha.com) കരുനാഗപ്പള്ളിയില്‍ വിദേശ വനിതയെ മദ്യം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അമേരികൻ സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ നിഖിൽ, ജയൻ എന്നിവരാണ് അറസ്റ്റിലായത്. രണ്ടുദിവസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Arrested | മദ്യം നൽകി വിദേശ വനിതയെ പീഡിപ്പിച്ചതായി പരാതി; 2 പേർ അറസ്റ്റിൽ

'ബീചിലിരുന്ന യുവതിയോട് ഇവർ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് സിഗരറ്റ് വേണോ എന്ന് ചോദിക്കുകയും വാങ്ങാൻ വിസമ്മതിച്ചപ്പോൾ മദ്യം നൽകുകയുമായിരുന്നു. ബൈകിൽ കയറ്റി ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിക്കുകയും ചെയ്തു. അമിതമായ മദ്യം കഴിച്ചതിനാൽ ഇവർക്ക് ബോധം നഷ്ടപ്പെട്ടിരുന്നു.', പൊലീസ് പറയുന്നു.

യുവതി പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലൂടെയാണ് രണ്ട് പേർ അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്‌തു വരികയാണെന്നും, നേരത്തെ ഇതുപോലുള്ള കേസിൽ പ്രതികളായിരുന്നോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

Keywords.. News, Kerala, Arrest, Police, Karunagappalli, Assault, Beach, Hospital, Bike, America, Kolla, Complaint, Complaint of assault; 2 arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia