എസ്എഫ്‌ഐയില്‍ നിന്നു മാറിയ കോളജ് വിദ്യാര്‍ത്ഥിക്ക് ക്യാമ്പസില്‍ മര്‍ദനം; ഒമ്പതു പേര്‍ക്കെതിരെ കേസ്

 


ADVERTISEMENT

കോട്ടയം: (www.kvartha.com 08.02.2018) കോളജ് വിദ്യാര്‍ത്ഥിയെ ക്യാമ്പസില്‍ വച്ചു മര്‍ദിച്ച സംഭവത്തില്‍ ഒമ്പതു പേര്‍ക്കെതിരെ ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു. മാന്നാനം കെ ഇ കോളജിലെ ബികോ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അലന്‍സി ജോണ്‍സ് പുളിക്കലി(20)നെയാണു ഒരു സംഘം വിദ്യാര്‍ഥികള്‍ ക്യാമ്പസിനുള്ളില്‍ വച്ചു മര്‍ദിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു അക്രമം. പരിക്കേറ്റ അലന്‍സി ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അലന്‍സിയുടെ വലതു കൈയ്ക്കു പൊട്ടലുണ്ട്. ഇയാളുടെ ശരീരം മുഴുവന്‍ മര്‍ദനമേറ്റതിന്റെ പാടുകളാണ്. അക്രമവുമായി ബന്ധപ്പെട്ടു കോളജ് മുന്‍ ചെയര്‍മാന്‍ നിഥിന്‍ സണ്ണി, മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ എ. അതുല്‍, അര്‍ജുന്‍ കെ. ഗോപാല്‍, സബിന്‍കുമാര്‍, ആന്റണി മാത്യു, ശിവശങ്കരന്‍, ജെസില്‍, ബിബിന്‍ ഗിരീഷ്, കെ.എസ്. ഹരി എന്നിവര്‍ക്കെതിരെയാണു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നു ഗാന്ധിനഗര്‍ പോലീസ് പറഞ്ഞു.

എസ്എഫ്‌ഐയില്‍ നിന്നു മാറിയ കോളജ് വിദ്യാര്‍ത്ഥിക്ക് ക്യാമ്പസില്‍ മര്‍ദനം; ഒമ്പതു പേര്‍ക്കെതിരെ കേസ്

അലന്‍സിയുടെ ശരീരത്തിലും പുറത്തും അടിയേറ്റ പാടുകളും പുറത്ത് കത്തികൊണ്ട് വരഞ്ഞതിന്റെ പാടുകളുമുണ്ട്. വലതു കൈയ്ക്ക് പൊട്ടലുമുണ്ട്. ചുറ്റുംകൂടിനിന്ന് കമ്പിവടികൊണ്ട് ആക്രമിച്ചതായും കത്തികൊണ്ട് വരഞ്ഞതായും തലയ്ക്ക് വടികൊണ്ട് അടിച്ചതായും അലന്‍സി പറഞ്ഞു. എസ്എഫ്‌ഐ മുന്‍ പ്രവര്‍ത്തകനായിരുന്ന അലന്‍സി തന്നെ മര്‍ദിച്ചതുമായി ബന്ധപ്പെട്ടു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസിലും കോളജ് അധികൃതര്‍ക്കും പരാതി നല്‍്കിയിരുന്നു. ഈ പരാതി പിന്‍വലിക്കാത്തതിന്റെ പേരിലുള്ള വിരോധമാണു അക്രമത്തിനു പിന്നിലെന്നു ഇയാള്‍ പോലീസിനു മൊഴി നല്‍്കിയിട്ടുണ്ട്.

ചൊവ്വാഴ്ച ക്യാമ്പസിനുള്ളില്‍ ഭക്ഷണം കഴിക്കാനായി പോകുമ്പോള്‍ ആയുധങ്ങളുമായി എത്തി സംഘം തന്നെ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. അതേസമയം അലന്‍സിയും സംഘവും ചേര്‍ന്നു എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നുവെന്നു കാണിച്ചു എസ്എഫ്‌ഐ പ്രവര്‍ത്തകരും ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ടു വിശദമായ അന്വേഷണം നടത്തുമെന്നു ഗാന്ധിനഗര്‍ പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, Kerala, News, Student, Assault, Crime, Case, Police, Injured, Hospital, Treatment, Complaint, SFI, College student assaulted; Case against 9.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Sre
Web Desk Sre

154168 Articles

Tags

Share this story

wellfitindia